Vazhchayugam

Live News

വേഗതയില്ല; കേരളത്തിലോടുന്ന ജനശതാബ്ദി ട്രെയിനുകളുടെ സുപ്പർഫാസ്റ്റ് പദവി പിൻവലിച്ചു

‘നിക്കാഹിന് മുന്‍പായി നിധി ഇസ്ലാംമതം സ്വീകരിച്ചെന്ന് ഉറപ്പിക്കണമായിരുന്നു; ഒമര്‍ അബ്ദുള്ളയുടെ വിവാഹം മതവിരുദ്ധം’

ട്രാഫിക് നിയമം ലംഘിച്ചോ? ഇ-ചലാൻ പിഴത്തുകയിൽ 50 ശതമാനം ഇളവ്; ആംനസ്റ്റി പദ്ധതി ജനുവരി 31 വരെ മാത്രം

കണക്കിനോ സയൻസിനോ തോറ്റാലും പത്താം ക്ലാസ് ജയിക്കാം: ഐടിയും എഐയും അടക്കം 22 സ്കിൽ വിഷയങ്ങളുമായി സിബിഎസ്ഇ

‘ദൈവം കാലത്തെ ഓട്ടോറിക്ഷ പിടിച്ചുവന്ന് ആർക്കും ഒന്നും കൊടുക്കില്ല; ജീവകാരുണ്യ പ്രവർത്തനം ആരും പറഞ്ഞിട്ട് ചെയ്യേണ്ടതല്ല’: മമ്മൂട്ടി

‘നിത്യച്ചെലവ് തന്നെ പ്രതിസന്ധിയില്‍, KSRTC പെൻഷൻ വർധിപ്പിക്കില്ല’; നിലവിൽ സ്ഥിതി മോശമെന്ന് മന്ത്രി സി പി ജോൺ

28.3°C
  • Kottayam
November 2, 2026
Follow Us:
VazhchayugamBlogNationalകണക്കിനോ സയൻസിനോ തോറ്റാലും പത്താം ക്ലാസ് ജയിക്കാം: ഐടിയും എഐയും അടക്കം 22 സ്കിൽ വിഷയങ്ങളുമായി സിബിഎസ്ഇ

കണക്കിനോ സയൻസിനോ തോറ്റാലും പത്താം ക്ലാസ് ജയിക്കാം: ഐടിയും എഐയും അടക്കം 22 സ്കിൽ വിഷയങ്ങളുമായി സിബിഎസ്ഇ

ന്യൂഡൽഹി: പത്താം ക്ലാസ് ബോർഡ് പരീക്ഷകളിൽ വിദ്യാർഥികൾക്ക് വലിയ ആശ്വാസമേകുന്ന നിർണ്ണായക പരീക്ഷാ പരിഷ്കാരങ്ങളുമായി സിബിഎസ്ഇ. 2028-ൽ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ പഠനപദ്ധതിയും പരീക്ഷാ ഘടനയും വ്യക്തമാക്കിക്കൊണ്ട് ബോർഡ് പുറത്തിറക്കിയ സർക്കുലറിലാണ് തൊഴിൽ നൈപുണ്യ വിഷയങ്ങൾക്ക് (സ്കിൽ സബ്ജക്റ്റുകൾ) മുൻഗണന നൽകുന്ന വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

വിദ്യാർഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് പഠിക്കാൻ ആധുനിക കാലത്തിന് അനുയോജ്യമായ 22 സ്കിൽ വിഷയങ്ങളാണ് സിബിഎസ്ഇ ഒരുക്കിയിരിക്കുന്നത്. ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ഡാറ്റാ സയൻസ്, റീട്ടെയ്ൽ, ഹെൽത്ത് കെയർ, ബ്യൂട്ടി ആൻഡ് വെൽനെസ്, ഫിനാൻഷ്യൽ മാർക്കറ്റ് തുടങ്ങി ബോർഡ് വിജ്ഞാപനം ചെയ്ത 22 നൈപുണ്യ വിഷയങ്ങളിൽ ഒരെണ്ണം വിദ്യാർത്ഥികൾക്ക് അധിക ഓപ്ഷനായി തെരഞ്ഞെടുക്കാം.

ഈ വിഷയങ്ങൾക്ക് ഔദ്യോഗികമായി ബോർഡ് പരീക്ഷ ഉണ്ടായിരിക്കും. ഇതിൽ ലഭിക്കുന്ന മാർക്കുകൾ വിദ്യാർഥിയുടെ മാർക്ക് ഷീറ്റിൽ രേഖപ്പെടുത്തും. കൂടാതെ ഈ വിഷയത്തിൽ വിജയിക്കുന്ന വിദ്യാർഥികൾക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകൃത നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്ക് സർട്ടിഫിക്കറ്റും ലഭ്യമാക്കും. ഇത് ഭാവിയിലെ ഉന്നത തൊഴിൽ-ഉപരിപഠന മേഖലകളിൽ വിദ്യാർഥികൾക്ക് വലിയ മുതൽക്കൂട്ടാകും.

തിരഞ്ഞെടുത്ത സ്കിൽ വിഷയത്തിൽ വിദ്യാർഥി വിജയിക്കുകയും, ഒപ്പം പ്രധാന വിഷയങ്ങളായ കണക്ക്, സയൻസ്, സോഷ്യൽ സയൻസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ മാത്രം 33 ശതമാനത്തിൽ താഴെ മാർക്ക് ലഭിച്ച് പരാജയപ്പെടുകയും ചെയ്താൽ, തോറ്റ വിഷയത്തിന് പകരം സ്കിൽ വിഷയത്തിന്റെ മാർക്ക് കണക്കാക്കി ബോർഡ് അന്തിമ ഫലം പ്രഖ്യാപിക്കും. ഇതോടെ വിദ്യാർഥി പരാജയപ്പെടാതെ പത്താം ക്ലാസ് വിജയകരമായി പൂർത്തിയാക്കും.

എന്നാൽ ഈ ഇളവ് ദുരുപയോഗം ചെയ്യാൻ സാധിക്കില്ലെന്നും കർശന നിബന്ധനകൾക്ക് വിധേയമാണെന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്: കണക്ക്, സയൻസ്, സോഷ്യൽ സയൻസ് എന്നിവയിൽ ഏതെങ്കിലും ഒരു വിഷയത്തിൽ മാത്രം പരാജയപ്പെടുന്നവർക്ക് മാത്രമേ ഈ സൗകര്യം പ്രയോജനപ്പെടുത്താനാകൂ. ഒന്നിലധികം വിഷയങ്ങളിൽ പരാജയപ്പെട്ടാൽ ഈ ആനുകൂല്യം ലഭിക്കില്ല. സ്കിൽ വിഷയത്തിൽ വിദ്യാർഥി നിർബന്ധമായും പാസ് മാർക്ക് നേടിയിരിക്കണം.

നിലവിൽ (2026-27 അധ്യയന വർഷത്തിൽ) ഒൻപതാം ക്ലാസിൽ പഠിക്കുകയും 2027-28 അധ്യയന വർഷത്തിൽ പത്താം ക്ലാസിലേക്ക് എത്തുകയും ചെയ്യുന്ന വിദ്യാർഥികൾക്കാണ് ഈ പരിഷ്കാരം ബാധകമാകുന്നത്. അതായത് 2028-ൽ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതുന്നവർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. അതേസമയം, ഇപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഈ ഇളവുകൾ ബാധകമായിരിക്കില്ല. ലാംഗ്വേജ് 1, ലാംഗ്വേജ് 2, മാത്തമാറ്റിക്സ്, സയൻസ്, സോഷ്യൽ സയൻസ് എന്നീ അഞ്ച് പ്രധാന വിഷയങ്ങളിലാണ് ബോർഡ് പരീക്ഷ നടക്കുക. ഇതിനുപുറമെയാണ് ആറാം വിഷയമായി സ്കിൽ വിഷയം തെരഞ്ഞെടുക്കാനുള്ള അവസരം നൽകുന്നത്. പരീക്ഷാ ഭയം കാരണം വിദ്യാർഥികൾ പഠനം ഉപേക്ഷിക്കുന്നത് ഒഴിവാക്കാനും പുതിയ സാങ്കേതിക തൊഴിൽ മേഖലകളിലേക്ക് കുട്ടികളെ പ്രോത്സാഹിപ്പിക്കാനുമാണ് സിബിഎസ്ഇയുടെ ഈ സുപ്രധാന ചുവടുവെപ്പ്.

ബോർഡ് പരീക്ഷ അഞ്ച് പ്രധാന വിഷയങ്ങളിൽ മാത്രമായിരിക്കുമെങ്കിലും, അധ്യയന വർഷത്തിൽ ആകെ ഒൻപത് വിഷയങ്ങൾ വിദ്യാർഥികൾ സ്കൂൾ തലത്തിൽ നിർബന്ധമായും പഠിക്കേണ്ടതുണ്ട്. ബോർഡ് പരീക്ഷയുള്ള അഞ്ച് വിഷയങ്ങൾക്ക് പുറമെ മൂന്നാമതൊരു ഭാഷ (R3), ആർട്ട് എജ്യുക്കേഷൻ (കലാവിദ്യാഭ്യാസം), ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് വെൽബീയിങ് (കായികാരോഗ്യം), വൊക്കേഷണൽ എജ്യുക്കേഷൻ (സ്കിൽ എജ്യുക്കേഷൻ) എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ സിബിഎസ്ഇ വിജ്ഞാപനം ചെയ്ത പട്ടികയിൽ നിന്ന് ഒരു അധിക ഓപ്ഷണൽ വിഷയം തിരഞ്ഞെടുക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ട്. 2025-26 വർഷത്തിലെ സ്കീം ഓഫ് സ്റ്റഡീസിൽ ലഭ്യമായ എല്ലാ ഓപ്ഷണൽ വിഷയങ്ങളും തുടർന്നും നിലനിൽക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags