Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogBusinessകിലോയ്ക്ക് 750 രൂപ; കുതിച്ച് കുരുമുളക് വില

കിലോയ്ക്ക് 750 രൂപ; കുതിച്ച് കുരുമുളക് വില

കൊച്ചി: സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കിലോഗ്രാമിന് 23 രൂപയാണ് കൂടിയത്. അണ്‍ഗാര്‍ബിള്‍ഡ് മുളകിന് കിലോയ്ക്ക് 730 രൂപയാണ് ശനിയാഴ്ചത്തെ വില. ഗാര്‍ബിള്‍ഡിന് 750 രൂപ നല്‍കണം.

നവരാത്രി, ദീപാവലി സീസണില്‍ വടക്കേ ഇന്ത്യന്‍ ഡിമാന്‍ഡ് വര്‍ധിച്ചതാണ് വില ഉയരാന്‍ കാരണം. കര്‍ണാടകയില്‍ പ്രതീക്ഷിച്ചതുപോലെ ഉല്‍പ്പാദനം ഉണ്ടായിട്ടില്ല. ഇതും ആവശ്യം ഉയരാന്‍ കാരണമായിട്ടുണ്ട്.

കര്‍ണാടക കേന്ദ്രീകരിച്ചുള്ള കച്ചവടമാണ് കൂടിയതെന്ന് കച്ചവടക്കാര്‍ പറയുന്നു. തമിഴ്‌നാട്ടില്‍ ഈ വര്‍ഷം ഉല്‍പ്പാദനം കുറവായിരുന്നു.അന്താരാഷ്ട മാര്‍ക്കറ്റിലും ഇന്ത്യന്‍ കുരുമുളകിന്റെ വില ഉയരത്തിലാണ്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags