Vazhchayugam

Live News

എയിംസ്: കോഴിക്കോടിന്റെ പേര് പറഞ്ഞിട്ടില്ല, പറയുകയുമില്ലെന്ന് സുരേഷ് ഗോപി

ട്രെയിനിൻ്റെ ബാത്റൂമിൽ എഴുതിയിരുന്നവർ ഇന്ന് സോഷ്യൽ മീഡിയയിൽ എഴുതുന്നു, ഒരു സ്ത്രീയേയും അപമാനിക്കാൻ പാടില്ല; നിയമം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വേഗതയില്ല; കേരളത്തിലോടുന്ന ജനശതാബ്ദി ട്രെയിനുകളുടെ സുപ്പർഫാസ്റ്റ് പദവി പിൻവലിച്ചു

‘നിക്കാഹിന് മുന്‍പായി നിധി ഇസ്ലാംമതം സ്വീകരിച്ചെന്ന് ഉറപ്പിക്കണമായിരുന്നു; ഒമര്‍ അബ്ദുള്ളയുടെ വിവാഹം മതവിരുദ്ധം’

ട്രാഫിക് നിയമം ലംഘിച്ചോ? ഇ-ചലാൻ പിഴത്തുകയിൽ 50 ശതമാനം ഇളവ്; ആംനസ്റ്റി പദ്ധതി ജനുവരി 31 വരെ മാത്രം

കണക്കിനോ സയൻസിനോ തോറ്റാലും പത്താം ക്ലാസ് ജയിക്കാം: ഐടിയും എഐയും അടക്കം 22 സ്കിൽ വിഷയങ്ങളുമായി സിബിഎസ്ഇ

28.3°C
  • Kottayam
November 2, 2026
Follow Us:
VazhchayugamBlogKeralaവേഗതയില്ല; കേരളത്തിലോടുന്ന ജനശതാബ്ദി ട്രെയിനുകളുടെ സുപ്പർഫാസ്റ്റ് പദവി പിൻവലിച്ചു

വേഗതയില്ല; കേരളത്തിലോടുന്ന ജനശതാബ്ദി ട്രെയിനുകളുടെ സുപ്പർഫാസ്റ്റ് പദവി പിൻവലിച്ചു

തിരുവനന്തപുരം: വേഗതയില്ലാത്തത് മൂലം കേരളത്തിലോടുന്ന ജനശതാബ്ദി ട്രെയിനുകളുടെ സുപ്പർഫാസ്റ്റ് പദവി റെയിൽവേ പിൻവലിച്ചു. തിരുവനന്തപുരം – കണ്ണൂർ, തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവിയാണ് പിൻവലിച്ചത്.

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയുടെ 16380/79 എന്ന പുതിയ നമ്പറും തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയുടെ 16376/75 എന്ന പുതിയ നമ്പറും 2027 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും.

ലോകമാന്യ തിലക്-തിരുവനന്തപുരം ഗരീബ് രഥ്, എറണാകുളം-പട്‌ന ട്രെയിനുകളും ജനുവരിയില്‍ സാധാരണ എക്‌സ്പ്രസ് ട്രെയിനുകളായി മാറും. ലോകമാന്യതിലക്-തിരുവനന്തപുരം നോര്‍ത്ത് ബൈവീക്ക്‌ലി,യശ്വന്ത്പുര-തിരുവന്തപുരം നോര്‍ത്ത് എന്നിവയുള്‍പ്പെടെ ആറ് ട്രെയിനുകളെയാണ് ഇതിനോടകം സൂപ്പര്‍ഫാസ്റ്റില്‍ നിന്ന് തരംതാഴ്ത്തിയത്.

സൂപ്പർഫാസ്റ്റിന് വേണ്ട ശരാശരി വേഗമായ 55 കിലോമീറ്റർ ഇല്ലാത്തതിനാലാണ് റെയിൽവേയുടെ നടപടി. സൂപ്പര്‍ഫാസ്റ്റ് സര്‍ചാര്‍ജ് ഒഴിവാകുന്നത് മൂലം ടിക്കറ്റ് നിരക്ക് കുറയുന്നത് യാത്രക്കാർക്ക് ആശ്വാസമാണ്. എന്നാൽ നിലവിൽ വൈകിയെത്തുന്ന ട്രെയിനുകൾ സൂപ്പർഫാസ്റ്റിൽ നിന്ന് എക്സ്പ്രസാവുന്നതോടെ കൂടുതൽ വൈകുമോ എന്ന ആശങ്കയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags