VazhchayugamBlogKeralaട്രാഫിക് നിയമം ലംഘിച്ചോ? ഇ-ചലാൻ പിഴത്തുകയിൽ 50 ശതമാനം ഇളവ്; ആംനസ്റ്റി പദ്ധതി ജനുവരി 31 വരെ മാത്രം

ട്രാഫിക് നിയമം ലംഘിച്ചോ? ഇ-ചലാൻ പിഴത്തുകയിൽ 50 ശതമാനം ഇളവ്; ആംനസ്റ്റി പദ്ധതി ജനുവരി 31 വരെ മാത്രം
തിരുവനന്തപുരം: മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴത്തുകയിൽ 50 ശതമാനം ഇളവ് നൽകി ഇ-ചലാൻ ആംനസ്റ്റി പദ്ധതി. മാർച്ച് 31 വരെയുള്ള ഗതാഗത നിയമലംഘന പിഴകൾ പകുതി തുക അടച്ച് തീർപ്പാക്കാൻ അനുവദിക്കുന്ന പദ്ധതിയുടെ കാലാവധി ജനുവരി 31ന് അവസാനിക്കും.
മോട്ടോർ വാഹന വകുപ്പും പൊലീസും ചുമത്തിയ ഇ-ചലാൻ പിഴകൾക്ക് ഈ ആനുകൂല്യം ലഭിക്കും.
കോടതി നടപടികളിലേക്ക് നീങ്ങാത്തതും മോട്ടോർ വാഹന നിയമത്തിലെ നിർദിഷ്ട വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്തതുമായ കേസുകൾക്ക് മാത്രമാണ് ഇളവ് എന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.








