Vazhchayugam

Live News

കേരളപിറവി: ഓക്‌സിജനില്‍ ഡിജിറ്റല്‍ കേരളം-2026 ക്യാമ്പയിന് തുടക്കം ; ബ്രഹ്‌മാണ്ഡ സെയില്‍ നവംബര്‍ 15 വരെ

റബ്ബർ വില ചരിത്രത്തിൽ ആദ്യമായി കിലോയ്ക്ക് 300 രൂപ കടന്നു

കുളപ്പുള്ളി അപ്പന്‍ മുതല്‍ പൈതൃകത്തിലെ ദേവദത്തന്‍ ചെമ്മാതിരിപ്പാട് വരെ; നരേന്ദ്രപ്രസാദ് വിടവാങ്ങിയിട്ട് ഇന്നേക്ക് 23 വര്‍ഷം

എസ്‌ഐആറിന്റെ പേരില്‍ തട്ടിപ്പ്, പേരു തിരുത്താനുള്ള വ്യാജ ലിങ്ക് തുറന്ന വയോധികന് 7.70 ലക്ഷം നഷ്ടമായി

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

‘മാപ്പുമില്ല, ഒരു കോപ്പുമില്ല’; സിസ തോമസിന്റെ വീടിനുമുന്നില്‍ പോസ്റ്റര്‍ പതിച്ച് എസ്എഫ്‌ഐ

28.3°C
  • Kottayam
November 3, 2026
Follow Us:
VazhchayugamBlogKerala‘നിത്യച്ചെലവ് തന്നെ പ്രതിസന്ധിയില്‍, KSRTC പെൻഷൻ വർധിപ്പിക്കില്ല’; നിലവിൽ സ്ഥിതി മോശമെന്ന് മന്ത്രി സി പി ജോൺ

‘നിത്യച്ചെലവ് തന്നെ പ്രതിസന്ധിയില്‍, KSRTC പെൻഷൻ വർധിപ്പിക്കില്ല’; നിലവിൽ സ്ഥിതി മോശമെന്ന് മന്ത്രി സി പി ജോൺ

തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ കൂട്ടില്ലെന്ന് സംസ്ഥാന സർക്കാർ. പെൻഷൻ വർധിപ്പിക്കില്ലന്ന് പറഞ്ഞത് സ്ഥിതി മോശമായതിനാലെന്ന് മന്ത്രി സി പി ജോൺ. പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നത് കെഎസ്ആർടിസിക്ക് വലിയ ബാധ്യതയാണെന്നും നില മെച്ചപെടുമ്പോൾ പെൻഷൻ കൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി.നിലവിലെ സ്ഥിതി എല്ലാവരും മനസിലാക്കണം. പെൻഷൻ കൂട്ടില്ല എന്ന് സർക്കാരിന് വാശിയില്ല.

സാമ്പത്തിക പ്രശ്നം കൊണ്ടാണ്. KSRTCയുടെ സ്ഥിതി അതാണ്. വലിയ ബാധ്യതയിൽ ആണ് KSRTC. 995 കോടി രൂപയുടെ ബാധ്യതയുണ്ട്. ഇത് കഴിഞ്ഞ 4 മാസം കൊണ്ട് ഉണ്ടായതല്ല.

പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിർദേശം സര്‍ക്കാര്‍ തള്ളി. പെൻഷൻ കൂട്ടിയാൽ 12 കോടി രൂപയുടെ അധിക ബാധ്യത വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം തള്ളിയത്. നിലവില്‍ കെഎസ്ആർടിസിക്ക് വരുമാനനഷ്ടമാണെന്നും നിത്യ ചെലവ് തന്നെ പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ പറയുന്നു. പെൻഷൻ കൂട്ടില്ലെന്ന തീരുമാനം ഉത്തരവായും സര്‍ക്കാര്‍ ഇറക്കി. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതോടെ പെൻഷൻകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് അവഗണിക്കപ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags