Vazhchayugam

Live News

മത്സ്യവ്യാപാരിയില്‍ നിന്ന് കൈക്കൂലി വാങ്ങി; മിമിക്രി കലാകാരനായ പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് പിടിയില്‍

വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിച്ച വിധിക്കെതിരെ പ്രതികാര നടപടിയുമായി കാലടി വി സി

കേരളത്തില്‍ സിപിഐഎമ്മിന് കൂടുതല്‍ ശക്തികൊടുത്തത് പിണറായി വിജയൻ; തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യ ചെയ്ത സംഭവം; വിശദമായ അന്വേഷണത്തിലേക്ക് പൊലീസ്, ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും

ആക്രമണം നടന്നിട്ടില്ല; മുൻ മന്ത്രി വീണാ ജോർജിനെതിരായ വധശ്രമക്കേസിൽ കെഎസ്‌യുവിന് ക്ലീൻ ചിറ്റ്

വൈദ്യുതി ബില്ലിൽ സംശയമുണ്ടോ?, സ്വയം പരിശോധിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

28.3°C
  • Kottayam
November 1, 2026
Follow Us:
VazhchayugamBlogKeralaമെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തി; LPST റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്

മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തി; LPST റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്. മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസ്.തിരിച്ചറിഞ്ഞ 8 പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ്.

എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് സമരത്തിന് നേതൃത്വം നൽകുന്ന സമരസമിതി കൺവീനർ എസ്. വളർമതിയാണ് ഒന്നാം പ്രതി. കന്റോൺമെന്റ് പൊലീസ് ആണ് കേസടുത്തത്.
കഴിഞ്ഞദിവസം സർക്കാരിന്റെ വഞ്ചനയിൽ പ്രതിഷേധിച്ച്‌ വളർമതി തല മുണ്ഡനം ചെയ്തിരുന്നു.

നിരാഹാരസമരം ആരംഭിക്കുമെന്നും വളർമതി അറിയിച്ചിരുന്നു. വിദ്യാർത്ഥി അധ്യാപക അനുപാതം കുറയ്ക്കണം എന്നതിൽ നിന്ന് പിന്നോട്ടില്ല. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും കടുത്ത അവഗണന മാത്രമാണ് ഉണ്ടാകുന്നതെന്നാരോപിച്ചാണ് വളർമതി തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്. സർക്കാർ ആവശ്യപ്പെട്ട 45 ദിവസവും ഉചിതമായ തീരുമാനമുണ്ടാകുമെന്ന് കരുതി കാത്തിരുന്നു.50 ദിവസം പിന്നിട്ടിട്ടും മന്ത്രി പറഞ്ഞ വാക്ക് പാലിച്ചില്ല. ഇതോടെയാണ് പരസ്യ പ്രതിഷേധങ്ങളുമായി സമരപ്പന്തൽ വീണ്ടും ഉണർന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags