Vazhchayugam

Live News

മൂന്നാറിൽ ശൈത്യം നേരത്തെയെത്തി; താപനില 6 ഡിഗ്രിയിലേക്ക്, മൈനസ് പ്രതീക്ഷയിൽ സഞ്ചാരികൾ

എയിംസ്: കോഴിക്കോടിന്റെ പേര് പറഞ്ഞിട്ടില്ല, പറയുകയുമില്ലെന്ന് സുരേഷ് ഗോപി

ട്രെയിനിൻ്റെ ബാത്റൂമിൽ എഴുതിയിരുന്നവർ ഇന്ന് സോഷ്യൽ മീഡിയയിൽ എഴുതുന്നു, ഒരു സ്ത്രീയേയും അപമാനിക്കാൻ പാടില്ല; നിയമം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വേഗതയില്ല; കേരളത്തിലോടുന്ന ജനശതാബ്ദി ട്രെയിനുകളുടെ സുപ്പർഫാസ്റ്റ് പദവി പിൻവലിച്ചു

‘നിക്കാഹിന് മുന്‍പായി നിധി ഇസ്ലാംമതം സ്വീകരിച്ചെന്ന് ഉറപ്പിക്കണമായിരുന്നു; ഒമര്‍ അബ്ദുള്ളയുടെ വിവാഹം മതവിരുദ്ധം’

ട്രാഫിക് നിയമം ലംഘിച്ചോ? ഇ-ചലാൻ പിഴത്തുകയിൽ 50 ശതമാനം ഇളവ്; ആംനസ്റ്റി പദ്ധതി ജനുവരി 31 വരെ മാത്രം

28.3°C
  • Kottayam
November 2, 2026
Follow Us:
VazhchayugamBlogKeralaമത്സ്യവ്യാപാരിയില്‍ നിന്ന് കൈക്കൂലി വാങ്ങി; മിമിക്രി കലാകാരനായ പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് പിടിയില്‍

മത്സ്യവ്യാപാരിയില്‍ നിന്ന് കൈക്കൂലി വാങ്ങി; മിമിക്രി കലാകാരനായ പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് പിടിയില്‍

കോഴഞ്ചേരി: കൈക്കൂലിക്കേസില്‍ മിമിക്രി കലാകാരനായ പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് പിടിയില്‍. അയിരൂര്‍ പഞ്ചായത്തിലെ ഹെഡ് ക്ലാര്‍ക്ക് പത്തനംതിട്ട കുലശേഖരപതി സ്വദേശി താജുദ്ദീനെ(50)യാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി വാങ്ങിയ 5000 രൂപയും പിടിച്ചെടുത്തു.

സ്റ്റേജ്‌ ഷോകളിലടക്കം സജീവമായിരുന്നു ഇയാള്‍. വെണ്‍മണി സ്വദേശിയായ മത്സ്യവ്യാപാരിയാണ് പരാതിക്കാരന്‍. അയിരൂര്‍ പഞ്ചായത്തിലെ തടിയൂരില്‍ മറ്റൊരാള്‍ നടത്തിയിരുന്ന മത്സ്യവ്യാപാര സ്ഥാപനം ഇയാള്‍ ഏറ്റെടുത്തിരുന്നു. പഴയ ആളുടെ പേരിലുള്ള ലൈസന്‍സ് സ്വന്തം പേരിലേക്ക് മാറ്റുന്നതിന് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയെങ്കിലും സാങ്കേതിക കാരണം പറഞ്ഞ് ലൈസന്‍സ് പുതുക്കി നല്‍കിയില്ല.

ഒക്ടോബർ മാസം ആദ്യം പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ കടയിലെത്തി ലൈസന്‍സ് ആവശ്യപ്പെടുകയും ലൈസന്‍സ് മാറ്റിക്കിട്ടാന്‍ അപേക്ഷ കൊടുത്തിട്ട് ലഭിച്ചില്ലെന്ന് പറഞ്ഞതോടെ ഓഫീസിലെത്താന്‍ ഇവര്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഓഫീസിലെത്തിയ വ്യാപാരിയോട് താജുദ്ദീന്‍ 20,000 രൂപ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. 8000 രൂപ തന്നാല്‍ പിഴയില്‍ നിന്ന് ഒഴിവാക്കി നല്‍കാമെന്നും പിന്നീടത് 5000 രൂപയാക്കി കുറക്കുകയുമായിരുന്നു.

വ്യാപാരി പത്തനംതിട്ട വിജിലന്‍സ് യൂണിറ്റിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയതോടെ ഉദ്യോഗസ്ഥര്‍ ഇയാളെ കുടുക്കാനുള്ള വലവിരിക്കുകയായിരുന്നു. മഷി പുരട്ടിയ 5000 രൂപ വിജിലന്‍സ് സംഘം വ്യാപാരിക്ക് നല്‍കുകയും താജുദ്ദീന് കൈമാറാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് സമീപം വെച്ച് വ്യാപാരി താജുദ്ദീന് പണം നല്‍കി. ഈ സമയത്ത് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുകയായിരുന്നു. അസിസ്റ്റന്റ് സെക്രട്ടറിയായി ഉദ്യോഗക്കയറ്റം പ്രതീക്ഷിച്ചിരിക്കവെയാണ് കേസില്‍ പിടയിലായത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags