
ഒരാളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കേണ്ട 24 മണിക്കൂര്‍ കണക്കാക്കേണ്ടത് പൊലീസ് കസ്റ്റഡിയില്‍ എടുത്തത് മുതല്‍: സുപ്രീംകോടതി
ഡല്‍ഹി: അറസ്റ്റ് നടപടികളിലെ 24 മണിക്കൂര്‍ സമയപരിധിയില്‍ വ്യക്തത വരുത്തി സുപ്രീംകോടതി. ഒരാളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കേണ്ട 24 മണിക്കൂര്‍ കണക്കാക്കേണ്ടത് പോലീസ് കസ്റ്റഡിയില്‍ എടുത്തത് മുതല്‍ എന്ന് സുപ്രീംകോടതി.
അറസ്റ്റ് രേഖപ്പെടുത്തുന്നത് വൈകിപ്പിച്ച് ഭരണഘടന ഉറപ്പുനല്‍കുന്ന സമയപരിധി മറികടക്കാനാവില്ല എന്നും നീരിക്ഷണം.
അറസ്റ്റ് രേഖപ്പെടുത്താന്‍ വൈകിച്ചാലും പ്രതിയുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കാനാകില്ലെന്ന് സുപ്രീംകോടതി.ഒരാളെ കസ്റ്റഡിയിലെടുക്കുന്ന നിമിഷം മുതല്‍ 24 മണിക്കൂറിനുള്ളില്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കണം.അറസ്റ്റും കസ്റ്റഡിയും രണ്ടായി കാണാനാകില്ലെന്നും സുപ്രീംകോടതിയുടെ നിര്‍ണായക നിരീക്ഷണം.ജസ്റ്റിസുമാരായ ഉജ്ജല്‍ ഭുയാന്‍, അതുല്‍ എസ്. ചന്ദുര്‍കര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 22(2) പ്രകാരം കസ്റ്റഡിയിലെടുക്കുന്ന സമയം മുതല്‍ 24 മണിക്കൂറിനുള്ളില്‍ പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കണം.കസ്റ്റഡിയിലെടുത്ത തീയതിയും സമയവും മജിസ്ട്രേറ്റുകള്‍ രേഖപ്പെടുത്തണമെന്നും, അത്തരം കസ്റ്റഡിയിലെടുത്ത സമയം മുതല്‍ 24 മണിക്കൂര്‍ കാലയളവ് പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
മജിസ്ട്രേറ്റിന് മുന്നിലെത്തിക്കാനുള്ള യാത്രാസമയം മാത്രമാണ് ഈ 24 മണിക്കൂറില്‍ നിന്ന് ഒഴിവാക്കാനാകുക.അന്വേഷണത്തിന്റെയോ ചോദ്യം ചെയ്യലിന്റെയോ പേരില്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുന്ന സമയം ഒഴിവാക്കാനാകില്ല.24 മണിക്കൂറിലധികം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാതെ കസ്റ്റഡിയില്‍ വെച്ചാല്‍ ഉടന്‍ പ്രതിയെ മോചിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.അറസ്റ്റ് രേഖപ്പെടുത്തിയ സമയം മുതല്‍ 24 മണിക്കൂര്‍ കണക്കാക്കണമെന്ന നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.എന്‍ഡിപിഎസ് കേസില്‍ നാല് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്.








