Vazhchayugam

Live News

വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി ആര്യവീര്‍ സെവാ​ഗ്; ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയം

യുവനടി പ്രതിയായ ആക്രമണകേസ്; ഡോക്ടര്‍ക്കെതിരെ ബലാത്സംഗക്കേസ്; ‘മദ്യം നല്‍കി പീഡിപ്പിച്ചു’

മരിച്ചവർക്ക് പെൻഷൻ, അനർഹർ കൈപ്പറ്റി; ഓപ്പറേഷൻ വെൽഫെയർ ഫണ്ട് പരിശോധനയിൽ തെളിഞ്ഞത് വ്യാപക ക്രമക്കേടുകൾ

നെടുമ്പാശ്ശേരി വാഹനാപകട കേസ്, 3 പ്രതികൾക്കും ജാമ്യം; സുഹൈല്‍ 10 ദിവസത്തിന് ശേഷം പുറത്തിറങ്ങും

ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്താവളങ്ങളില്‍ നിന്ന് നേരിട്ട് പമ്പയിലെത്താം: എസി ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കൽപ്പാത്തി രഥോത്സവത്തിനൊരുങ്ങി പാലക്കാട്: സന്ദർശകരെ സ്വീകരിക്കാൻ ജില്ലാ പൈതൃക മ്യൂസിയം

28.3°C
  • Kottayam
November 6, 2026
Follow Us:
VazhchayugamBlogKeralaമരിച്ചവർക്ക് പെൻഷൻ, അനർഹർ കൈപ്പറ്റി; ഓപ്പറേഷൻ വെൽഫെയർ ഫണ്ട് പരിശോധനയിൽ തെളിഞ്ഞത് വ്യാപക ക്രമക്കേടുകൾ

മരിച്ചവർക്ക് പെൻഷൻ, അനർഹർ കൈപ്പറ്റി; ഓപ്പറേഷൻ വെൽഫെയർ ഫണ്ട് പരിശോധനയിൽ തെളിഞ്ഞത് വ്യാപക ക്രമക്കേടുകൾ

തിരുവനന്തപുരം: തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തി. പ്രോജക്ട് സീറോയുടെ ഭാഗമായി സംസ്ഥാനത്തെ 16 ക്ഷേമനിധി ബോർഡുകളുടെ 78 ഓഫീസുകളിൽ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസിന്റെ നിർദ്ദേശപ്രകാരമാണ് ഓപ്പറേഷൻ വെൽഫെയർ ഫണ്ട് എന്ന പേരിൽ പരിശോധന നടത്തിയത്.

മരണപ്പെട്ട അംഗങ്ങളുടെ പേരിൽ തുടർച്ചയായി പെൻഷൻ അനുവദിക്കുകയും തുക തിരിച്ചുപിടിക്കാൻ നടപടിയെടുക്കാതിരിക്കുകയുമാണ് ബോർഡുകളിൽ പ്രധാനമായും കണ്ടെത്തിയ ക്രമക്കേടുകളിലൊന്ന്. ആനുകൂല്യങ്ങൾ ലഭിച്ചതായി രേഖകളുണ്ടെങ്കിലും പല യഥാർത്ഥ ഗുണഭോക്താക്കൾക്കും തുക ലഭിച്ചിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികളിൽ നിന്നും തൊഴിലുടമകളിൽ നിന്നും പിരിച്ചെടുത്ത അംശദായം കൃത്യമായി ബോർഡിൽ അടയ്ക്കാത്തതും തുക അപഹരിച്ചതായി സംശയിക്കുന്നതുമായ സംഭവങ്ങളും പുറത്തുവന്നിട്ടുണ്ട്.

മരണപ്പെട്ടവരുടെ പേരിലുള്ള പെൻഷൻ: മരിച്ച അംഗങ്ങളുടെ പേരിൽ പെൻഷൻ അനുവദിക്കുകയും തുക തിരിച്ചുപിടിക്കാതിരിക്കുകയും ചെയ്തു. എറണാകുളം, തൃശൂർ, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഈ ക്രമക്കേട് സ്ഥിരീകരിച്ചിട്ടുണ്ട്.

ഗുണഭോക്താക്കൾക്ക് പണം ലഭിച്ചില്ല: ആനുകൂല്യങ്ങൾ നൽകിയതായി രേഖകളിൽ കാണിച്ചെങ്കിലും പലർക്കും ആ തുക ലഭിച്ചിട്ടില്ല. എറണാകുളത്ത് പരിശോധിച്ച 20 ഗുണഭോക്താക്കളിൽ 6 പേർക്കും തുക ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തി.

സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേട്: ബാങ്ക് അക്കൗണ്ടുകളിലെ തുകയും രേഖകളിലെ ബാലൻസും തമ്മിൽ വലിയ പൊരുത്തക്കേടുകളുണ്ട്. പത്തനംതിട്ടയിൽ ഒരു ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടിൽ സംശയാസ്പദമായ രീതിയിൽ 4.46 ലക്ഷത്തോളം രൂപയുടെ യു.പി.ഐ ഇടപാടുകൾ നടന്നിട്ടുണ്ട്. ഇടുക്കിയിലും സമാനമായ രീതിയിൽ അനധികൃത ഇടപാടുകൾ കണ്ടെത്തി.

തൊഴിലുടമ വിഹിതം മുക്കി: തൊഴിലാളികളിൽ നിന്നും തൊഴിലുടമകളിൽ നിന്നും പിരിച്ചെടുക്കേണ്ട വിഹിതം കൃത്യമായി അടയ്ക്കുന്നതിൽ വീഴ്ചയുണ്ടായി. മലപ്പുറത്ത് 6.76 ലക്ഷം രൂപയുടെ തൊഴിലുടമാ വിഹിതം പിരിച്ചെടുത്തിട്ടില്ല. വയനാട്ടിലും സമാനമായ കുടിശ്ശികയുണ്ട്.

ചട്ടവിരുദ്ധ നിയമനങ്ങൾ: മതിയായ ഉത്തരവുകളില്ലാതെ താത്കാലിക ജീവനക്കാരെ നിയമിക്കുകയും ശമ്പളം അനുവദിക്കുകയും ചെയ്തു. പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിൽ ചട്ടങ്ങൾ പാലിക്കാതെയാണ് താത്കാലിക നിയമനങ്ങൾ നടന്നിട്ടുള്ളത്.

വിവിധ ജില്ലകളിൽ നടത്തിയ പരിശോധനകളിൽ കൊല്ലത്ത് പെൻഷൻ കൈപ്പറ്റ് രസീതുകൾ കാണാനില്ലാത്തതും, ആലപ്പുഴയിൽ കോവിഡ് കാലത്തെ ധനസഹായം അനർഹർ കൈപ്പറ്റിയതും കണ്ടെത്തിയിട്ടുണ്ട്. കണ്ണൂരിൽ സ്വർണ്ണപ്പതക്ക വിതരണത്തിലും കാസർഗോഡ് ജോലി ചെയ്യാത്ത ജീവനക്കാരന് വേതനം നൽകിയതിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.

സമൂഹമാധ്യമത്തിൽ വിജിലൻസ് പങ്കുവച്ച കുറിപ്പിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങളുള്ളത്. സംഭവങ്ങളിൽ വിശദമായ തുടർന്നുള്ള പരിശോധനകൾ നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു. അഴിമതി സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്കു വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064, 8592900900 അല്ലെങ്കിൽ വാട്സാപ്പ് നമ്പറായ 9447789100 എന്നീ നമ്പറുകളിൽ അറിയിക്കാവുന്നതാണെന്നും കുറിപ്പിൽ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags