Vazhchayugam

Live News

വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി ആര്യവീര്‍ സെവാ​ഗ്; ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയം

യുവനടി പ്രതിയായ ആക്രമണകേസ്; ഡോക്ടര്‍ക്കെതിരെ ബലാത്സംഗക്കേസ്; ‘മദ്യം നല്‍കി പീഡിപ്പിച്ചു’

മരിച്ചവർക്ക് പെൻഷൻ, അനർഹർ കൈപ്പറ്റി; ഓപ്പറേഷൻ വെൽഫെയർ ഫണ്ട് പരിശോധനയിൽ തെളിഞ്ഞത് വ്യാപക ക്രമക്കേടുകൾ

നെടുമ്പാശ്ശേരി വാഹനാപകട കേസ്, 3 പ്രതികൾക്കും ജാമ്യം; സുഹൈല്‍ 10 ദിവസത്തിന് ശേഷം പുറത്തിറങ്ങും

ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്താവളങ്ങളില്‍ നിന്ന് നേരിട്ട് പമ്പയിലെത്താം: എസി ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കൽപ്പാത്തി രഥോത്സവത്തിനൊരുങ്ങി പാലക്കാട്: സന്ദർശകരെ സ്വീകരിക്കാൻ ജില്ലാ പൈതൃക മ്യൂസിയം

28.3°C
  • Kottayam
November 6, 2026
Follow Us:
VazhchayugamBlogKottayamതഴപ്പായ ഉൽപ്പന്ന നിർമ്മാണം: വനിതകൾക്കായി പരിശീലന പദ്ധതി തുടങ്ങി

തഴപ്പായ ഉൽപ്പന്ന നിർമ്മാണം: വനിതകൾക്കായി പരിശീലന പദ്ധതി തുടങ്ങി

വൈക്കം:നാട്ടിൻപുറത്ത് അന്യമായി കൊണ്ടിരിക്കുന്ന തഴപ്പാനെയ്ത്തിന് പുതുജീവൻ നൽകുന്നതിനായി തഴപ്പായ കൊണ്ട് വിവിധ കരകൗശല ഉൽപന്നങ്ങൾ നിർമ്മിക്കാൻ വീട്ടമ്മമാർക്കും യുവതികൾക്കും പരിശീലനം നൽകുന്നു.കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഹാൻ്റി ക്രാഫ്റ്റ് കമ്മീഷണറേറ്റ് കാര്യാലയം ജവഹർ സോഷ്യൽ വെൽഫയർ സെൻ്റർ മുഖേന നടത്തുന്ന രണ്ട് മാസത്തെ പരിശീലന പരിപാടിക്ക് തലയോലപറമ്പ് കോരിക്കലിൽ തുടക്കമായി.തഴ ഉപയോഗിച്ച് ബിഗ് ഷോപ്പർ, പെൻ സ്റ്റാൻഡ്,പഴ്സ്,ഫയൽ, ലേഡീസ് ബാഗ് തുടങ്ങി നിരവധി കര കൗശല വസ്തുക്കൾ നിർമി ക്കുന്നതിനാണ് പരിശീലനം നൽകുന്നത്.തഴയിൽ കൂടുതൽ മിഴിവും മനോഹാരിതയുമുള്ള കരകൗശല ഉൽപന്നങ്ങൾ നെയ്തെടുക്കുന്നതിന് സ്വന്തം നിലയ്ക്കും യുവതികൾക്ക് ഡിസൈനുകൾ ഒരുക്കാം.

ഗ്രാമപ്രദേശങ്ങളിൽ നിർധന കുടുംബങ്ങളിലെ വനിതകൾ പായനെയ്താണ് ഉപജീവനം നടത്തിയിരുന്നത്. കൈതകൾ കൊണ്ടാണ് വീടിനുവേലി തീർത്തിരുന്നത്. വാതമടക്കമുള്ള രോഗങ്ങളെ ശമിപ്പിച്ചിരുന്ന തഴപ്പായ വീടുകളിൽ നിന്ന് മാറ്റപ്പെട്ടതോടെ നാട്ടിൻപുറത്ത് തഴയും കൈതയും പായ് നെയ്ത്തും നാമമാത്രമായി. മൂല്യ വർധിത ഉൽപന്നങ്ങൾ തീർത്ത് തഴപ്പായ വ്യവസായത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ തലയോലപറമ്പിൽ 30പേരാണ് പരിശീലനം നേടുന്നത്. തലയോലപറമ്പ് കോരിക്കലിൽ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം തലയോലപറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിക്കകം നിർവ്വഹിച്ചു.കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം സീതുശശിധരൻ അധ്യക്ഷത വഹിച്ചു.

ഹാൻ്റി ക്രാഫ്റ്റ് പ്രമോഷൻ ഓഫീസർ മനീഷ്പൻവാർ പദ്ധതി വിശദീകരിച്ചു.
തലയോലപറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിതസുഭാഷ്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനി ചെള്ളാങ്കൽ, ജവഹർ സോഷ്യൽ വെൽഫയർ സെൻ്റർ ജനറൽ സെക്രട്ടറി പി.ജി.തങ്കമ്മ,
പി.കെ.കുമാരൻ, പി.ജി. ഷാജിമോൻ, ഇ.എസ്. സാബു, കെ.ആർ.രേഖ, അനിതരാഘവൻ,ക്ലസ്റ്റർ മാനേജർ പി.കെ.ഷിജിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.

ഡിപ്പാർട്ട്മെൻ്റിലെ പ്രഗൽഭരായ പരിശീലകരുടെ മേൽനോട്ടത്തിലാണ് വനിതകൾക്ക് പരിശീലനം നൽകുന്നത്. രണ്ട് മാസം നീളുന്ന പരിശീലന കാലയളവിൽ 50 ദിവസമാണ് പരിശീലന ക്ലാസ് നടക്കുന്നത്. പരീലനക്ലാസിൽ പങ്കെടുക്കുന്ന വനിതയ്ക്ക് പ്രതിദിനം 300രൂപ സഹായധനം ലഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags