Vazhchayugam

Live News

​കെ.പി.എം.എസ് വൈക്കം യൂണിയൻ എൻ.കെ. നീലകണ്ഠൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം ആചരിച്ചു

ദീപാവലിക്ക് തിരക്ക് ഇല്ലാതെ നാട്ടിലെത്താം; സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്

അനുമതി 15 കിലോയ്ക്ക്, ശേഖരിച്ചത് 7000 കിലോ; മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ഗുരുതര കണ്ടെത്തൽ

ഒടുവിൽ അറസ്റ്റ്; അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ

കോട്ടയത്ത് നിരവധി വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച് 18കാരന്റെ ഡ്രൈവിങ്; സ്‌കൂട്ടര്‍ യാത്രികയ്ക്ക് ഗുരുതര പരുക്ക്

28.3°C
  • Kottayam
November 4, 2026
Follow Us:
VazhchayugamBlogKeralaഅനുമതി 15 കിലോയ്ക്ക്, ശേഖരിച്ചത് 7000 കിലോ; മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ഗുരുതര കണ്ടെത്തൽ

അനുമതി 15 കിലോയ്ക്ക്, ശേഖരിച്ചത് 7000 കിലോ; മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ഗുരുതര കണ്ടെത്തൽ

തൃശൂര്‍: മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് ദുരന്തത്തിൽ റിട്ട. ജസ്റ്റിസ് സി. എൻ രാമചന്ദ്രൻ നായർ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് നൽകി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ചേംബറിലെത്തിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. 2026 ഏപ്രിൽ 21-നാണ് തൃശൂർ പൂരത്തിന് മുന്നോടിയായി തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന മുണ്ടത്തിക്കോട്ടെ വെടിമരുന്ന് പുരയില്‍ വൻ സ്ഫോടനമുണ്ടായത്. പതിനാറ് പേരാണ് ഈ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തിൽ 40 പേര്‍ക്ക് പരിക്കേറ്റിരുന്നു.

അനുവദിച്ചതിലും വളരെകൂടുതല്‍ അളവില്‍ സ്ഫോടകവസ്തു വെടിമരുന്ന് പുരയില്‍ സൂക്ഷിച്ചിരുന്നതായി കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു. 15 കിലോ സ്ഫോടനവസ്തുക്കള്‍ ശേഖരിക്കാനാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ വെടിക്കെട്ടിന് കരാര്‍ എടുത്തിരുന്നവര്‍ 7000 കിലോ സ്ഫോടക വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്നു.

നിരോധിത സ്ഫോടക വസ്തുവായ പൊട്ടാസ്യം ക്ളോറേഡ് വ്യാപകമായി വെടിമരുന്നു നിര്‍മ്മാണത്തില്‍ ഉപയോഗിച്ചുവെന്നും ഇതാണ് സ്ഫോടനകാരണമെന്നും കമ്മീഷന്‍ കണ്ടെത്തി. ചൂടുകൂടിയ കാലാവസ്ഥയില്‍ രാസവസ്തുക്കള്‍ തമ്മിലുണ്ടായ ഘര്‍ഷണമാണ് തീ പിടുത്തത്തിലേക്കും സ്ഫോടനത്തിലേക്കും നയിച്ചതെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags