VazhchayugamBlogKeralaകെ.പി.എം.എസ് വൈക്കം യൂണിയൻ എൻ.കെ. നീലകണ്ഠൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം ആചരിച്ചു

കെ.പി.എം.എസ് വൈക്കം യൂണിയൻ എൻ.കെ. നീലകണ്ഠൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം ആചരിച്ചു
വൈക്കം: കെ പി എം എസ് വൈക്കം യൂണിയൻ്റെ ആഭിമുഖ്യത്തിൽ കെപിഎംഎസിൻ്റെ സമുന്നത നേതാവായിരുന്ന എൻ.കെ. നീലകണ്ഠൻ മാസ്റ്ററുടെ ഒന്നാം ചരമ വാർഷിക ആചരണം വൈക്കത്ത് നടന്നു.
വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ കെപിഎംഎസ് സംസ്ഥാന പ്രസിഡൻ്റ് ലോചനൻ അമ്പാട്ട് അധ്യക്ഷത വഹിച്ചു.
കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.തങ്കപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾസലാംറാവുത്തർ, ബിജെപി സംസ്ഥാന കമ്മറ്റി അംഗം പി.ജി. ബിജുകുമാർ , വൈക്കം എസ്എൻഡിപി യൂണിയൻ സെക്രട്ടറി എം.പി.സെൻ, എകെഡിഎസ് ജില്ലാ പ്രസിഡൻ്റ് ശിവദാസ് നാരായണൻ, ഉള്ളാട മഹാസഭ സംസ്ഥാന സെക്രട്ടറി ഷാജി, നഗരസഭ കൗൺസിലർ ഗീതാപുരുഷൻ, കെപിഎംഎസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.കെ. രാജപ്പൻ,ജില്ലാ സെക്രട്ടറികെ.പി.ഹരി, യൂണിയൻ സെക്രട്ടറി എം.കെ.രാജുതുടങ്ങിയവർ പ്രസംഗിച്ചു.








