Vazhchayugam

Live News

28.3°C
  • Kottayam
November 4, 2026
Follow Us:
VazhchayugamBlogKeralaപരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്

പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്

കൊച്ചി: പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാലടി സർവകലാശാലയിൽ നടപടി നേരിട്ട വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിക്കും. ഇന്ന് അടിയന്തരമായി വിഷയം പരി​ഗണിക്കണമെന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെടും. പരീക്ഷ എഴുതാൻ അനുവദിക്കാനാകില്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെയാണ് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിക്കുന്നത്.

സർവകലാശാല സസ്പെൻഡ് ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചട്ടവിരുദ്ധമാണെന്നാണ് ഡിവിഷന്‍ ബെഞ്ച് വിധിച്ചത്. മതിയായ ഹാജരില്ലാത്തത് പരീക്ഷയെഴുതാന്‍ തടസമാണെന്നും ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രനും എസ്. മുരളീകൃഷ്ണയും അടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ വൈസ് ചാന്‍സലര്‍ സിസ തോമസും സര്‍വകലാശാലയും സമര്‍പ്പിച്ച ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. മതിയായ ഹാജരുണ്ടോയെന്ന് പോലും നോക്കാതെയാണ് പരീക്ഷയെഴുതാന്‍ സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയതെന്ന് ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആവശ്യമായ ഹാജരില്ലെന്നും, ഫൈനോടു കൂടി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനുള്ള സമയം കഴിഞ്ഞതായും വിസി ചൂണ്ടിക്കാട്ടി.

ഇന്ന് മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നിഷേധിച്ചതോടെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള സാഹചര്യം നഷ്ടമായിരിക്കുകയാണ്. സര്‍വകലാശാലയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്തതിനെ തുടര്‍ന്ന് 60 ദിവസത്തിലധികമായി 16 വിദ്യാര്‍ഥികള്‍ സസ്പെന്‍ഷനില്‍ തുടരുകയാണ്. മാപ്പ് എഴുതി നൽകിയാൽ‌ 16 ൽ 12 പേരുടെ സസ്പെൻഷൻ പിൻവലിക്കാമെന്നാണ് സിൻഡിക്കേറ്റ് വ്യക്തമാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags