Vazhchayugam

Live News

റബ്ബർ വില ചരിത്രത്തിൽ ആദ്യമായി കിലോയ്ക്ക് 300 രൂപ കടന്നു

കുളപ്പുള്ളി അപ്പന്‍ മുതല്‍ പൈതൃകത്തിലെ ദേവദത്തന്‍ ചെമ്മാതിരിപ്പാട് വരെ; നരേന്ദ്രപ്രസാദ് വിടവാങ്ങിയിട്ട് ഇന്നേക്ക് 23 വര്‍ഷം

എസ്‌ഐആറിന്റെ പേരില്‍ തട്ടിപ്പ്, പേരു തിരുത്താനുള്ള വ്യാജ ലിങ്ക് തുറന്ന വയോധികന് 7.70 ലക്ഷം നഷ്ടമായി

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

‘മാപ്പുമില്ല, ഒരു കോപ്പുമില്ല’; സിസ തോമസിന്റെ വീടിനുമുന്നില്‍ പോസ്റ്റര്‍ പതിച്ച് എസ്എഫ്‌ഐ

മാപ്പ് പറഞ്ഞാലും ഒത്തുതീര്‍പ്പിനില്ല; ഷാജന്‍ സ്‌കറിയയ്‌ക്കെതിരായ നിയമനടപടി തുടരുമെന്ന് ലുലു ഗ്രൂപ്പ്

28.3°C
  • Kottayam
November 3, 2026
Follow Us:
VazhchayugamBlogKeralaസമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസ്: തൊപ്പിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസ്: തൊപ്പിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യുട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തൊപ്പിക്കെതിരെ, കുറ്റം നിലനില്‍ക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഐ.ടി നിയമത്തിലെ വിവിധവകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. എറണാകുളം സിജെഎം കോടതിയില്‍ റൂറല്‍ സൈബര്‍ പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ചതിച്ചെന്നും, തര്‍ക്കത്തെ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നുമാണ് നിഹാദിന്റെ മൊഴി.

കേസില്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. കേസിനാസ്പദമായ ദൃശ്യങ്ങള്‍ നേരിട്ട് പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തൊപ്പി നേരിട്ട് അശ്ലീലമോ ലൈംഗികച്ചുവയുള്ളതോ ആയ പരാമര്‍ശം നടത്തിയതായി വ്യക്തമല്ലെന്നും, കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags