Vazhchayugam

Live News

എസ്‌ഐആറിന്റെ പേരില്‍ തട്ടിപ്പ്, പേരു തിരുത്താനുള്ള വ്യാജ ലിങ്ക് തുറന്ന വയോധികന് 7.70 ലക്ഷം നഷ്ടമായി

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

‘മാപ്പുമില്ല, ഒരു കോപ്പുമില്ല’; സിസ തോമസിന്റെ വീടിനുമുന്നില്‍ പോസ്റ്റര്‍ പതിച്ച് എസ്എഫ്‌ഐ

മാപ്പ് പറഞ്ഞാലും ഒത്തുതീര്‍പ്പിനില്ല; ഷാജന്‍ സ്‌കറിയയ്‌ക്കെതിരായ നിയമനടപടി തുടരുമെന്ന് ലുലു ഗ്രൂപ്പ്

പതിനേഴുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; പിന്നിൽ പ്രണയത്തർക്കം, 17കാരന്‍ ഉള്‍പ്പെടെ 3 പേര്‍ കസ്റ്റഡിയിൽ

റോഡപകടങ്ങളിൽ പെടുന്നവരെ മിനിറ്റുകൾക്കകം ആശുപത്രിയിൽ എത്തിക്കുക ലക്ഷ്യം; `ഗോൾഡൻ ഗോൾ’ പദ്ധതിയുമായി ആരോഗ്യവകുപ്പ്

28.3°C
  • Kottayam
November 3, 2026
Follow Us:
VazhchayugamBlogKeralaമാപ്പ് പറഞ്ഞാലും ഒത്തുതീര്‍പ്പിനില്ല; ഷാജന്‍ സ്‌കറിയയ്‌ക്കെതിരായ നിയമനടപടി തുടരുമെന്ന് ലുലു ഗ്രൂപ്പ്

മാപ്പ് പറഞ്ഞാലും ഒത്തുതീര്‍പ്പിനില്ല; ഷാജന്‍ സ്‌കറിയയ്‌ക്കെതിരായ നിയമനടപടി തുടരുമെന്ന് ലുലു ഗ്രൂപ്പ്

കൊച്ചി: അപകീര്‍ത്തി കേസില്‍ വിവാദ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ലുലു ഗ്രൂപ്പ്. യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ലുലു കമ്മ്യൂണിക്കേഷന്‍ മേധാവി വി നന്ദകുമാര്‍ പറഞ്ഞു. യൂട്യൂബര്‍ ക്ലിക്ക് ബൈറ്റുകള്‍ക്കും കാഴ്ചക്കാരെ കൂട്ടാനുമുള്ള പ്രവര്‍ത്തനങ്ങൾക്കും വേണ്ടിയാകും മാന്യമായി നടന്ന് പോകുന്ന ഒരു സ്ഥാപനത്തിന് എതിരെ പ്രചരണം നടത്തുന്നത്. മാപ്പ് പറയുന്നതൊക്കെ അവരുടെ സ്വകാര്യ കാര്യമാണെന്നും എന്ന് കരുതി യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും ലുലു ഗ്രൂപ്പ് വിശദീകരിച്ചു.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടെ എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ അവകാശമുണ്ട്. എന്നുകരുതി ഒരു സ്ഥാപനത്തിന് എതിരെ വ്യാജ പ്രചാരണം നടത്താനും അപകീര്‍ത്തിപ്പെടുത്താനും തുടങ്ങിയാല്‍ അത് അനുവദിക്കാന്‍ ആകില്ല. ലോകത്ത് ധാരാളം ആളുകള്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് ലുലു. സ്ഥാപനത്തിനും ചെയര്‍മാന്‍ യൂസഫ് അലിക്കുമെതിരായ അധിക്ഷേപ നീക്കങ്ങളെ ചെറുക്കാന്‍ സ്ഥാപനത്തിന്റെ നിയമ വിഭാഗം കൃത്യമായി ഇടപെടുമെന്നും നന്ദകുമാര്‍ പറഞ്ഞു. രാജ്യത്തെ നിയമ സംവിധാനത്തിലാണ് വിശ്വാസമെന്നും അതനുതരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വീഡിയോയിലെ പരാമര്‍ശത്തില്‍ യൂസഫലി നിയമനടപടി സ്വീകരിച്ചതോടെയാണ് ക്ഷമാപണവുമായി ഷാജന്‍ സ്‌കറിയ രംഗത്തെത്തിയിരുന്നത്. 10 കോടി നഷ്ടപരിഹാര ആവശ്യപ്പെട്ടാണ് ലുലു ഗ്രൂപ്പ് മാനനഷ്ട ക്കേസ് കേസ് നല്‍കിയത്. മാപ്പ് പറയണം എന്നും ആവശ്യമുണ്ടായിരുന്നു. യൂസഫ് അലിയെ വ്യക്തിപരമായി അധിക്ഷേപിക്കാനോ അപമാനിക്കാനോ ഉദ്ധേശിച്ചിട്ടില്ലെന്നാണ് പുറത്തുവന്ന വീഡിയോയില്‍ ഷാജന്‍ സ്‌കറിയ പറയുന്നത്.

2020 നവംബറിലാണ് കേസിനാസ്പദമായ വീഡിയോ മറുനാടന്‍ മലയാളി എന്ന യൂട്യൂബ് ചാനലിലൂടെ പ്രസിദ്ധീകരിച്ചത്. ഇതില്‍ യൂസഫലിയ്ക്കെതിരെ സ്വര്‍ണ്ണക്കടത്തടക്കമുള്ള നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. യൂസഫലിയ്ക്ക് പുറമെ ഫഹാസ് അഷ്റഫിനെതിരെയും ഈ വിഡിയോയില്‍ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പിന്നാലെയാണ് വ്യാജ പ്രചരണങ്ങളില്‍ ലുലു ഗ്രൂപ്പ് നിയമനടപടി സ്വീകരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags