Vazhchayugam

Live News

28.3°C
  • Kottayam
September 14, 2026
Follow Us:
VazhchayugamBlogKeralaസംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി: ശ്രീറാം വെങ്കിട്ടരാമൻ വനം-വന്യജീവി വകുപ്പ് ജോയിൻ്റ് സെക്രട്ടറി

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി: ശ്രീറാം വെങ്കിട്ടരാമൻ വനം-വന്യജീവി വകുപ്പ് ജോയിൻ്റ് സെക്രട്ടറി

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ വനം-വന്യജീവി വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായി നിയമിച്ചു. തിരുവനന്തപുരം കലക്ടർ അനു കുമാരി ഐഎഎസിനെ സ്പെഷ്യൽ കമ്മീഷണർ, ജിഎസ്ടിയായി മാറ്റി നിയമിച്ചു. അഞ്ജു കെ എസ് ആണ് പുതിയ തിരുവനന്തപുരം ജില്ലാ കളക്ടർ. അരുൺ കെ വിജയൻ ഐഎഎസ് ആണ് പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടർ. പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന സ്നേഹിൽ കുമാർ സിങ് ഐഎഎസിനെ വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറായി നിയമിച്ചു.

കെ ഇമ്പശേഖർ ഐഎഎസാണ് പുതിയ സംസ്ഥാന ലോട്ടറീസ് ഡയറക്ടർ. കാസർഗോഡ് ജില്ലാ കലക്ടറായി ഭക്ഷ്യസുരക്ഷാ കമ്മീഷണറായിരുന്ന ശ്രീധന്യ സുരേഷ് ഐഎഎസിനെ നിയമിച്ചു.

അനു എസ് നായർ ഐഎഎസ് ആണ് പുതിയ ഭക്ഷ്യസുരക്ഷാ കമ്മീഷണർ. ഡോ. ബിനു ഫ്രാൻസിസ് ഐഎഎസിനെ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഡോ. ഹരികുമാർ കെ. ഐഎഎസാണ് പുതിയ സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്സ് കമ്മീഷണർ. ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ പുതിയ എക്സ്കാഡർ തസ്തിക സൃഷ്ടിച്ച് ദിലീപ് കെ കൈന്നിക്കര ഐഎഎസിനെ നിയമിച്ചു. ആകെ 36 ഐഎഎസ് ഉദ്യോഗസ്ഥരുടെ മാറ്റം ആണ് സർക്കാർ ഉത്തരവായി പുറത്തിറക്കിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags