Vazhchayugam

Live News

സ്പാ പീഡനം: 16കാരിയെ കോവളത്തെത്തിച്ച അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍

തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്‌പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ

മമ്മൂട്ടി പൊതുസ്വത്ത്, പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങില്ല; സൈബർ വേട്ട അവസാനിപ്പിക്കണം: പി ജയരാജൻ

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി; അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്‍ഷന്‍

കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ബ്ലോക്കില്‍ വീണ്ടും അപകടം, ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നുവീണു

28.3°C
  • Kottayam
October 29, 2026
Follow Us:
VazhchayugamBlogNational‘അവസരവാദികളുടെ പണപ്പെട്ടി സഖ്യം’; ടിവികെ മുന്നണിയെ പരിഹസിച്ച് ഡിഎംകെ

‘അവസരവാദികളുടെ പണപ്പെട്ടി സഖ്യം’; ടിവികെ മുന്നണിയെ പരിഹസിച്ച് ഡിഎംകെ

ചെന്നൈ: തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ജോസഫ് വിജയിന്റെ തമിഴക വെട്രി കഴകവും ഭരണമുന്നണിയിലെ കക്ഷികളും ചേര്‍ന്നു രൂപീകരിച്ച മുന്നണിയെ പരിഹസിച്ച് പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെ. അവസരവാദികളുടെ പണപ്പെട്ടി സഖ്യമെന്നാണ് ടിവികെ സഖ്യത്തെ ഡിഎംകെ വിശേഷിപ്പിച്ചത്. മനസാക്ഷിയില്ലാത്ത സഖ്യമാണത്. മുഖ്യമന്ത്രി വിജയ് അവസരവാദിയാണെന്നും ഡിഎംകെ ആരോപിച്ചു.

ഒരു കാലത്ത് തള്ളിക്കളഞ്ഞവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി വിജയ് ഇപ്പോള്‍ കൈകോര്‍ത്തിരിക്കുന്നത്. പണപ്പെട്ട സഖ്യ പാര്‍ട്ടികള്‍ എന്നാണ് നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് വിജയ് വിശേഷിപ്പിച്ചിരുന്നത്. വിജയുടെ വാക്കുകള്‍ വെച്ച് നോക്കുമ്പോള്‍, ഈ സഖ്യത്തെ പണപ്പെട്ടി സഖ്യ പാര്‍ട്ടികള്‍ എന്നല്ലേ വിശേഷിപ്പിക്കേണ്ടതെന്ന് ഡിഎംകെ മുഖപത്രമായ മുരശൊലിയില്‍ പറയുന്നു.

‘സെക്യുലര്‍ സോഷ്യല്‍ ജസ്റ്റിസ് വിക്ടറി ഫ്രണ്ട്’ എന്നാണ് ഭരണമുന്നണിയായ ടിവികെ സഖ്യത്തിന് പേരിട്ടിരിക്കുന്നത്. എന്നാല്‍ ഈ നേതാക്കളുടെ മുഖത്തേക്ക് നോക്കൂ എന്നും മുരശൊലി പത്രം പരിഹസിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഡിഎംകെയ്ക്ക് വിറ്റു എന്നാണ് മുമ്പ് വിജയ് പറഞ്ഞിരുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ വാങ്ങാന്‍ വിജയ് എന്താണ് പകരം നല്‍കിയതെന്നും ഡിഎംകെ ചോദിച്ചു.

ടിവികെ നേതാവും മുഖ്യമന്ത്രിയുമായ വിജയ്, കോണ്‍ഗ്രസ് തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് മാണിക്കം ടാഗോര്‍, വിടുതലെ ചിരുതൈ കച്ചി നേതാവ് തോല്‍ തിരുമാവളവന്‍, മുസ്ലിം ലീഗ് നേതാവ് കെ എം ഖാദര്‍ മൊയ്തീന്‍, എംഡിഎംകെ നേതാവ് വൈകോ എന്നിവരാണ് പുതിയ മുന്നണിക്ക് പേരിടാന്‍ കൂടിയ യോഗശേഷം മാധ്യമങ്ങളെ കണ്ടത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags