VazhchayugamBlogNationalരാഹുൽ ഗാന്ധിക്കു മുന്നിൽ മുട്ടുമടക്കി ഡൽഹി പൊലീസ്; പെല്ലറ്റ് ഗൺ ആക്രമണത്തിൽ കേസെടുത്തു

രാഹുൽ ഗാന്ധിക്കു മുന്നിൽ മുട്ടുമടക്കി ഡൽഹി പൊലീസ്; പെല്ലറ്റ് ഗൺ ആക്രമണത്തിൽ കേസെടുത്തു
ഡൽഹി: പാർലമെന്റിലേക്ക് നടന്ന സി.ജെ.പി പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് തോക്ക് ഉപയോഗിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതിഷേധത്തിനൊടുവിലാണ് ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

പാർലമെന്റ് മാർച്ചിനിടെ പെല്ലറ്റ് തോക്കുപയോഗിച്ചുള്ള വെടിവയ്പ്പിൽ പരിക്കേറ്റ 19 വയസ്സുകാരനൊപ്പം രാഹുൽ ഗാന്ധി ഡി.സി.പി ഓഫീസിന് പുറത്ത് മണിക്കൂറുകളോളം കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.

പരാതി നൽകുന്നതിനായി ഇരുവരും ആദ്യം മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലാണ് എത്തിയത്. എന്നാൽ അവിടെ കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറാകാത്തതിനെ തുടർന്ന്, പാർലമെന്റ് സ്ട്രീറ്റിലുള്ള സെൻട്രൽ ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിന്റെ ഓഫീസിലേക്ക് എത്തുകയായിരുന്നു.









