
‘സൈബർ ലോകത്ത് ഒളിയമ്പെയ്യുന്ന ഒരുപാട് പേരുണ്ട്, മുഖം ഉള്ളവരും ഇല്ലാത്തവരും ഉണ്ട്; സൈബർ കുറ്റകൃത്യത്തെ സൈബർ സുരക്ഷ കൊണ്ട് പ്രതിരോധിക്കുക’: മമ്മൂട്ടി
കൊച്ചി: ആറ്റംബോംബ് ഊർജ്ജം ഉൽപാദിപ്പിക്കാനും ലോകത്തെ നശിപ്പിക്കാനും പറ്റുന്ന കണ്ടുപിടുത്തം അതുപോലെതന്നെ ഒരു കണ്ടുപിടുത്തമാണ് ഇന്റർനെറ്റെന്ന് മമ്മൂട്ടി. സൈബർ കുറ്റകൃത്യത്തെ സൈബർ സുരക്ഷ കൊണ്ട് പ്രതിരോധിക്കുക. കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത പുലർത്താൻ സാമാന്യ വിദ്യാഭ്യാസം പോര. സൈബർലോകത്ത് ഒളിയമ്പെയ്യുന്ന ഒരുപാട് പേരുണ്ട്. മുഖം ഉള്ളവരും ഇല്ലാത്തവരും ഉണ്ട്. ഇവരെ തിരിച്ചറിഞ്ഞ് സുരക്ഷയുള്ള സൈബർ ലോകം കെട്ടിപ്പടുക്കണമെന്ന് മമ്മൂട്ടി വ്യക്തമാക്കി.
സംസ്ഥാന പൊലീസിന്റെ പുതിയ സൈബർ സുരഷ പദ്ധതി ‘CLICK’ ൻ്റെ സംസ്ഥാനതല ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. CLICK പദ്ധതിയുടെ ക്യാപ്റ്റനായി നടൻ മമ്മൂട്ടിയെ പ്രഖ്യാപിച്ചു. മമ്മുട്ടിക്കെതിരായ സൈബർ ആക്രമണത്തെ രമേശ് ചെന്നിത്തല വിമർശിച്ചു. മമ്മൂട്ടി സൈബർ ആക്രമണം നേരിടുന്നയാൾ. നമ്മളെല്ലാം സൈബർ ആക്രമണം നേരിടുന്നവരെന്നും ചെന്നിത്തല. കഴിഞ്ഞ വർഷം മാത്രം പൊലീസ് റജിസ്റ്റർ ചെയ്തത് 54000 സൈബർ കുറ്റകൃത്യങ്ങൾ. 250 ഓളം എഞ്ചിനീയറിങ് കോളേജിൽ സൈബർ സുരക്ഷ കേന്ദ്രങ്ങൾ ആരംഭിക്കും.
സൈബർ സുരക്ഷയ്ക്കായി 5 കാര്യങ്ങൾ നിർവഹിക്കും. 1. ശക്തവും വ്യത്യസ്തവുമായ പാസ്സ്വേർഡുകൾ 2. 2 സ്റ്റപ് വെരിഫിക്കേഷൻ 3. അപ്ഡേഷൻ 4. ക്ലിക് ചെയ്യും മുമ്പ് ശ്രദ്ധിക്കുക. 5. തട്ടിപ്പിനിരയായാൽ ഉടൻ പരാതി നൽകുക എന്നിവയാണ്. നവംബർ മൂന്നു മുതൽ ആഭ്യന്തരമന്ത്രിയുടെ ഓഫീസ് ഡിജിറ്റലൈസ് ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി.









