Vazhchayugam

Live News

സ്പാ പീഡനം: 16കാരിയെ കോവളത്തെത്തിച്ച അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍

തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്‌പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ

മമ്മൂട്ടി പൊതുസ്വത്ത്, പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങില്ല; സൈബർ വേട്ട അവസാനിപ്പിക്കണം: പി ജയരാജൻ

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി; അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്‍ഷന്‍

കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ബ്ലോക്കില്‍ വീണ്ടും അപകടം, ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നുവീണു

28.3°C
  • Kottayam
October 29, 2026
Follow Us:
VazhchayugamBlogKeralaജലരാജാവിനെ ഇന്നറിയാം; ചുണ്ടൻവള്ളങ്ങളുടെ വെടിക്കെട്ട് പോരാട്ടത്തിനൊരുങ്ങി പുന്നമടക്കായൽ

ജലരാജാവിനെ ഇന്നറിയാം; ചുണ്ടൻവള്ളങ്ങളുടെ വെടിക്കെട്ട് പോരാട്ടത്തിനൊരുങ്ങി പുന്നമടക്കായൽ

ആലപ്പുഴ: 72-മത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് ഇന്ന് പുന്നമടക്കായലിൽ തുടക്കം. 22 ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ കീരിടം ലക്ഷ്യമിട്ട് തുഴയെറിയുന്നത്. മുഖ്യമന്ത്രി വി ഡി സതീശൻ മത്സര വള്ളംകളി ഉദ്ഘാടനം ചെയ്യും.ഇന്ന് 11 മണിയോടെ ചെറുവള്ളങ്ങളുടെ പോരാട്ടം തുടങ്ങും. സാമ്പിളിന് ശേഷം ചുണ്ടൻവള്ളങ്ങളുടെ വെടിക്കെട്ട് പോരാട്ടം. ഓളപ്പരപ്പിലെ ഒളിമ്പിക്സിന് സാക്ഷിയാകാൻ പുന്നമടക്കായലിന്റെ ഇരുവോരങ്ങളിലും ലക്ഷങ്ങൾ ഉണ്ടാകും.

1952 ൽ കുതിച്ച് എത്തിയ നടുഭാഗം ചുണ്ടനിലേക്ക് സാക്ഷാൽ പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റു ചാടി കയറി. അതൊരു ചരിത്രമായി. തലയ്ക്ക് മീതെ വെള്ളമെങ്കിൽ അതിനുമീതെ തോണിയെന്ന കുട്ടനാടാൻ അതിജീവനത്തിന്റെ അടയാളമായി വള്ളംകള്ളി മാറിയിട്ട് 72 വർഷം. നെഹ്‌റു ട്രോഫിക്ക് വള്ളം ഇറക്കണം കപ്പടിക്കണം, കര കാക്കണം. കൈനകിരിയിലും, കരുവാറ്റയിലും, കുമരകത്തുമെല്ലാം ഒരൊറ്റ വായ്ത്താരി മാത്രം.

ഹൃദയംകൊണ്ട് തുഴഎറിയുന്ന മനുഷ്യർ. കപ്പ്‌ നിലനിർത്താൻ തലവടിയിൽ നിന്ന് എത്തുന്ന വില്ലേജ് ബോട്ട് ക്ലബ്‌. കീരിടം തിരികെ പിടിക്കാൻ മേൽപ്പാടത്തിൽ പള്ളാത്തുരുത്തി. പ്രൗഡി കാക്കാൻ നടുഭാഗത്തിൽ പുന്നമട ബോട്ട് ക്ലബ്‌, കന്നിക്കാരായി ചരിത്രം കുറിക്കാൻ അരോമയും, നിരണം പുണ്യാളനും, ആർപ്പൂകരയും. വീയ്യപുരത്തിൽ യുബിസി ഫാൻസ്, ജലരാജാവ് കരിച്ചാലിൽ തെക്കേക്കര ടീം ഒരു വള്ളംകളിയെ പ്രേമിയെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കാൻ ഈ ലൈൻഅപ്പ് ധാരാളം.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags