Vazhchayugam

Live News

‘സൈബർ ലോകത്ത് ഒളിയമ്പെയ്യുന്ന ഒരുപാട് പേരുണ്ട്, മുഖം ഉള്ളവരും ഇല്ലാത്തവരും ഉണ്ട്; സൈബർ കുറ്റകൃത്യത്തെ സൈബർ സുരക്ഷ കൊണ്ട് പ്രതിരോധിക്കുക’: മമ്മൂട്ടി

RCCയിൽ 9 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ചികിത്സാപ്പിഴവ് തന്നെ; പത്തോളജി ലാബ് റിപ്പോർട്ട് പുറത്ത്

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും ഉമ്മൻചാണ്ടി ജന്മദിനവും ആചരിച്ച് പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റി

തമിഴ്നാട്ടിലെ ക്ഷേത്രഭൂമിയിൽ പെരിയാറിന്‍റെ പ്രതിമ സ്ഥാപിച്ചത് നീക്കാൻ മദ്രാസ് ഹൈക്കോടതി; നാലാഴ്ചയ്ക്കകം മറ്റൊരിടത്തേക്ക് മാറ്റണം

യാചകരെ കാണുമ്പോള്‍ പണം നല്‍കേണ്ട, പകരം… മലപ്പുത്ത് സ്മൈല്‍!

മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തി; LPST റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്

28.3°C
  • Kottayam
October 31, 2026
Follow Us:
VazhchayugamBlogKeralaKerala‘ഒരു മുഖ്യമന്ത്രിയുടെ പ്രസ്താവന പരസ്യമായി തള്ളിപ്പറയേണ്ടി വരുന്നത് ടാറ്റയുടെ ചരിത്രത്തിലാദ്യം’:പി രാജീവ്

‘ഒരു മുഖ്യമന്ത്രിയുടെ പ്രസ്താവന പരസ്യമായി തള്ളിപ്പറയേണ്ടി വരുന്നത് ടാറ്റയുടെ ചരിത്രത്തിലാദ്യം’:പി രാജീവ്

പതിനായിരം കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ ടാറ്റ തള്ളിയത് ഗൗരവകരം എന്ന് പി രാജീവ്. ചരിത്രത്തിലാദ്യമായാണ് ടാറ്റ ഇങ്ങനെ ഒരു പരാമർശം നടത്തുന്നത്. മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി ഒരു മുഖ്യമന്ത്രിക്കുണ്ടാകണമെന്ന് രാജീവ് പരിഹസിച്ചു.

ഒരു മുഖ്യമന്ത്രിയുടെ പ്രസ്താവന പരസ്യമായി തള്ളിപ്പറയേണ്ടി വരുന്ന സാഹചര്യം ടാറ്റയുടെ ചരിത്രത്തിൽ ഇതാദ്യമായിരിക്കുമെന്നും കേരളത്തിന്റെ വിശ്വാസ്യതയാണ് ഇതിലൂടെ നഷ്ടപ്പെടുന്നതെന്ന് രാജീവ് വിമർശിച്ചു. ടാറ്റ സബ്സിറ്ററി, ആർട്ട്സൺസ് നിക്ഷേപം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചത് ആണ്. 2025ലെ ഇൻവെസ്റ്റ് കേരളയിൽ പദ്ധതി അവതരിപ്പിച്ചിരുന്നു.

എന്നാൽ ഇപ്പോൾ മിഷൻ സമുദ്രയിലെ പദ്ധതിയായി മുഖ്യമന്ത്രി അവതരിപ്പിക്കുന്നു. മുഖ്യമന്ത്രി ബുദ്ധിജീവി ആയില്ലെങ്കിലും കുറച്ച് ബുദ്ധിയെങ്കിലും വേണം എന്നും അദ്ദേഹം പറഞ്ഞു. 2025- ജൂലയിൽ കൊച്ചിൻ ഷിപ്പ്‌യാർഡും ദക്ഷിണ കൊറിയൻ കമ്പനിയായ ഹ്യുണ്ടായിയും ഒരു ധാരാണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി നടപടികളും നടന്നിട്ടുണ്ട്. നാളെ അദ്ദേഹം ഇത് മിഷൻ സമുദ്രയുടെ ഭാഗമായി അവതരിപ്പിച്ചേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags