Vazhchayugam

Live News

28.3°C
  • Kottayam
November 1, 2026
Follow Us:
VazhchayugamBlogKeralaമെമെന്റോ, പൊന്നാട, ബൊക്കെ എന്നിവ തരുന്നത് ഒഴിവാക്കാം; പകരം പുസ്തകം തന്നാല്‍ മതി: രമേഷ് പിഷാരടി

മെമെന്റോ, പൊന്നാട, ബൊക്കെ എന്നിവ തരുന്നത് ഒഴിവാക്കാം; പകരം പുസ്തകം തന്നാല്‍ മതി: രമേഷ് പിഷാരടി

പാലക്കാട്: പൊതുപരിപാടികളില്‍ മൊമെന്റോ, പൊന്നാട, ബൊക്കെ എന്നിവ തരുന്നത് ഒഴിവാക്കി പകരം പുസ്തകള്‍ തരാമെന്ന് പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി. വായിക്കാം, വായനശാലയ്ക്ക് കൊടുക്കാം. പാലക്കാടിന് വേണ്ടി സ്‌നേഹപൂര്‍വ്വം രമേഷ് പിഷാരടി എന്നാണ് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചത്.

ഒരു മാസം എംഎല്‍എ എന്ന നിലയില്‍ 50 പൊതുപരിപാടികളിലെങ്കിലും പങ്കെടുക്കുന്നുണ്ട്. മൊമെന്റോയോ പൊന്നാടയോ ബൊക്കെയോ ഈ പരിപാടികളില്‍ ലഭിക്കും. ഇതിന് കുറഞ്ഞത് 1,000 രൂപയെങ്കിലും സംഘാടകര്‍ക്ക് ചെലവാകും.

ഇത് ഒഴിവാക്കണം. നിര്‍ബന്ധമാണെങ്കില്‍ പുസ്തകം തന്നാല്‍ മതിയെന്നാണ് രമേഷ് പിഷാരടി പറയുന്നത്. പുതിയ തീരുമാനം എന്ന നിലയിലാണ് രമേഷ് ഇക്കാര്യം പങ്കുവെച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags