Vazhchayugam

Live News

28.3°C
  • Kottayam
June 18, 2026
Follow Us:
VazhchayugamBlogKottayamകോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ ഷാഹുൽ ഹമിദ് IPS-ന് KPA, KPOA ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി

കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ ഷാഹുൽ ഹമിദ് IPS-ന് KPA, KPOA ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി

കോട്ടയം: കോട്ടയം ജില്ലാ പോലീസ് മേധാവിയായിരുന്ന ശ്രീ ഷാഹുൽ ഹമിദ് IPS-ന് KPA, KPOA ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

ചടങ്ങിൽ KPOA സംസ്ഥാന ട്രഷറർ പ്രേംജി കെ. നായർ, ജില്ലാ പ്രസിഡന്റ് അൻസൽ, ജില്ലാ സെക്രട്ടറി സലിം കുമാർ, KPA ജില്ലാ പ്രസിഡന്റ് അജിത് കുമാർ, ജില്ലാ സെക്രട്ടറി അനൂപ് അപ്പുക്കുട്ടൻ, പോലീസ് സൊസൈറ്റി പ്രസിഡന്റ് അജിത് ടി. ചിറയിൽ എന്നിവർ പങ്കെടുത്തു. ഇരു സംഘടനകളുടെയും മറ്റ് ജില്ലാ ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
I
ഒന്നര വർഷക്കാലം കോട്ടയം ജില്ലാ പോലീസ് മേധാവിയായി സേവനമനുഷ്ഠിച്ച ഷാഹുൽ ഹമിദ് IPS, കോട്ടയം ജില്ലയെ കേരളത്തിലെ മികച്ച പോലീസ് ജില്ലകളിലൊന്നാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചുവെന്ന് ചടങ്ങിൽ സംസാരിച്ച സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു. ജില്ലയിലെ ഏറ്റവും മോശം പോലീസ് സ്റ്റേഷൻ എന്ന ദുഷ്പേര് ലഭിച്ചിരുന്ന ചിങ്ങവനം പോലീസ് സ്റ്റേഷനെ മികച്ച പോലീസ് സ്റ്റേഷനായി ഉയർത്തുന്നതിൽ അദ്ദേഹം പ്രകടിപ്പിച്ച ഭരണപരമായ മികവും അവർ പ്രത്യേകം അനുസ്മരിച്ചു.
വിവിധ വിവിഐപി സന്ദർശനങ്ങൾ ഉൾപ്പെടെ ജില്ലയിൽ നടന്ന എല്ലാ പ്രധാന പരിപാടികളിലും കൃത്യമായ ഡ്യൂട്ടി ക്രമീകരണങ്ങളിലൂടെ ജീവനക്കാരെ വിശ്വാസത്തിലെടുത്ത് മികച്ച സേവനം ഉറപ്പാക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

ജില്ലാ പോലീസ് മേധാവിയുടെ സേവനങ്ങൾക്ക് സംഘടനാ ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.
സംഘടനകൾ നൽകിയ മികച്ച സഹകരണത്തിന് നന്ദി രേഖപ്പെടുത്തിയ ഷാഹുൽ ഹമിദ് IPS, അക്ഷരനഗരിയിലെ ജീവിതവും സേവനകാലവും തന്റെ ഔദ്യോഗിക ജീവിതത്തിന് എന്നും മുതൽക്കൂട്ടായിരിക്കുമെന്ന് പറഞ്ഞു.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post