Vazhchayugam

Live News

സ്പാ പീഡനം: 16കാരിയെ കോവളത്തെത്തിച്ച അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍

തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്‌പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ

മമ്മൂട്ടി പൊതുസ്വത്ത്, പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങില്ല; സൈബർ വേട്ട അവസാനിപ്പിക്കണം: പി ജയരാജൻ

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി; അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്‍ഷന്‍

കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ബ്ലോക്കില്‍ വീണ്ടും അപകടം, ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നുവീണു

28.3°C
  • Kottayam
October 30, 2026
Follow Us:
VazhchayugamBlogKeralaശബരിമല സ്വർണക്കൊള്ള ആരോപണ വിധേയർക്ക് സ്ഥാന മാറ്റം; നിയമന വിവാദത്തിൽ ദേവസ്വം ബോർഡിൽ നടപടി

ശബരിമല സ്വർണക്കൊള്ള ആരോപണ വിധേയർക്ക് സ്ഥാന മാറ്റം; നിയമന വിവാദത്തിൽ ദേവസ്വം ബോർഡിൽ നടപടി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എ ഒ നിയമന വിവാദം വഴിത്തിരിവിൽ. പുനപരിശോധിച്ച പുതിയ ഉത്തരവ് പുറത്തിറങ്ങി. ശബരിമല സ്വർണക്കൊള്ളയിലെ ആരോപണ വിധേയർക്ക് സ്ഥാന മാറ്റം. ആരോപണ വിധേയനായ ശ്യാം പ്രകാശിനെ കൊട്ടാരക്കര അസിസ്റ്റൻറ് ഓഡിറ്ററായി നിയമിച്ചു.

ശ്യാം പ്രകാശിന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിൽ ആയിരുന്നു നേരത്തെ നിയമനം.വിജിലൻസ് ഓഫീസറായി നിയമിച്ച വിഷ്ണു ജെ എസിനെ മുണ്ടക്കയം അസിസ്റ്റൻറ് ദേവസ്വം കമ്മീഷണർ ആയി മാറ്റി നിയമിച്ചു. 26 പേരുടെ സ്ഥലമാറ്റ ഉത്തരവാണ് പുറത്തിറങ്ങിയത്.

സ്ഥലമാറ്റ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അപാകതകൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.സ്ഥലം മാറ്റ ഉത്തരവിനെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ട്.രാഷ്ട്രീയ ഇടപെടൽ ഉണ്ടോ എന്നറിയില്ലന്നും നിയമ വിരുദ്ധമായി എന്തെങ്കിലും ഉണ്ടങ്കിൽ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും കെ ജയകുമാർ പറഞ്ഞിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags