Vazhchayugam

Live News

28.3°C
  • Kottayam
June 16, 2026
Follow Us:
VazhchayugamBlogKeralaതിരഞ്ഞെടുപ്പ് തോല്‍വി; ഭരണവിരുദ്ധ വികാരം പ്രധാന കാരണമെന്ന് സിപിഐ

തിരഞ്ഞെടുപ്പ് തോല്‍വി; ഭരണവിരുദ്ധ വികാരം പ്രധാന കാരണമെന്ന് സിപിഐ

തിരുവനന്തപുരം: ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രധാനകാരണമെന്ന് സിപിഐ. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ നടപടികളോട് ജനങ്ങള്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നെന്നും ഇത് തോല്‍വിയില്‍ മുഖ്യപങ്ക് വഹിച്ചുവെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ന്യൂനപക്ഷ ഏകീകരണം, സംഘടനാ വീഴ്ച, സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചകള്‍ എന്നിവയും തോല്‍വിക്ക് കാരണമായതായി സിപിഐ വ്യക്തമാക്കി. താഴേത്തട്ടിലെ ചര്‍ച്ചകള്‍ വിലയിരുത്തിയാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇന്നത്തെ സംസ്ഥാന എക്‌സിക്യൂട്ടീവ് ചേര്‍ന്ന് റിപ്പോര്‍ട്ട് അന്തിമമാക്കും.

സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്ന് പരസ്യ പ്രതികരണം നടത്തിയ മുതിര്‍ന്ന നേതാവ് കെ ആര്‍ ചന്ദ്രമോഹനെ താക്കീത് ചെയ്യാനും സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ധാരണയായി. ചന്ദ്രമോഹനനെ ശാസിക്കാനാണ് ധാരണ. മറ്റന്നാള്‍ ചേരുന്ന സിപിഐ സംസ്ഥാന കൗണ്‍സിലില്‍ അന്തിമ തീരുമാനമെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *

Related Post