Vazhchayugam

Live News

28.3°C
  • Kottayam
June 14, 2026
Follow Us:
VazhchayugamBlogKeralaKeralaകസ്റ്റഡിയിലെടുത്ത വാഹനം വിട്ടുനല്‍കാന്‍ 2 ലക്ഷം രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ഡിവൈഎസ്പി പിടിയില്‍

കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുനല്‍കാന്‍ 2 ലക്ഷം രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ഡിവൈഎസ്പി പിടിയില്‍

ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ഡിവൈഎസ്പി വിജിലന്‍സ് പിടിയില്‍. ഡിവൈഎസ്പി ടി. അനില്‍ കുമാറാണ് പിടിയിലായത്. വിജിലന്‍സിനെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച ഡിവൈഎസ്പിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുനല്‍കുന്നതിന് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അറസ്റ്റ്.

ചേര്‍ത്തല നഗരത്തില്‍ ശുചിമുറി മാലിന്യം തള്ളിയ കേസില്‍ പിടിച്ചെടുത്ത ലോറികള്‍ വിട്ടു നല്‍കാനാണ് ഡിവൈസ്പി അനില്‍കുമാര്‍ പണം വാങ്ങിയത്. കരാറുകാരനില്‍ നിന്ന് ആവശ്യപ്പെട്ടത് രണ്ട് ലക്ഷം രൂപയാണ്. 50,000 രൂപ ആദ്യ ഗഡുവായി കൈപ്പറ്റി. ബാക്കി തുക വീട്ടില്‍ എത്തിക്കാന്‍ കരാറുകാരനോട് ആവശ്യപ്പെട്ടിരുന്നു. ഈ തുക ഏറ്റുവാങ്ങുന്നതിനിടെയാണ് ഡിവൈഎസ്പിയുടെ വീട്ടില്‍ വിജിലന്‍സ് എത്തിയത്.

വിജിലന്‍സ് വാഹനം കണ്ട ഡിവൈഎസ്പി വീടിന്റെ വാതില്‍ പൂട്ടി. രണ്ടാം നിലയില്‍ നിന്ന് ചാടിയ ശേഷം ഓടി രക്ഷപെടാനായിരുന്നു ശ്രമം. തുടര്‍ന്ന് ഡിവൈഎസ്പിയെ ഓടിച്ചിട്ട് പിടികൂടി.

രണ്ട് മാസത്തോളമായി വിജിലന്‍സിന്റെ നരീക്ഷണത്തിലായിരുന്നു ഡിവൈഎസ്പി. അഴിമതിരഹിത കേരളം ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിജിലന്‍സില്‍ പ്രഖ്യാപിച്ച ഓപ്പറേഷന്‍ സീറോ’ പദ്ധതിയുടെ ഭാഗമായാണ് അറസ്റ്റ്.

Leave a Comment

Your email address will not be published. Required fields are marked *

Related Post