Vazhchayugam

Live News

വിവാദമായതിന് പിന്നാലെ നടപടി; കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിന്‍വലിച്ചു

രാംലീല മൈതാനം 40 ശതമാനം കാലിയായിരുന്നു; ഇന്ത‍്യാസഖ‍്യത്തിന്‍റെ പ്രതിഷേധ റാലിയെ പരിഹസിച്ച് ബിജെപി

ആലുവ മാർത്താണ്ഡവർമ പാലം നവംബർ 5ന് തുറക്കും; പാലം അപകടാവസ്ഥയിലാണെന്ന പ്രചാരണം തള്ളി മന്ത്രി സുരേഷ് ഗോപി

നിര്‍ണായക പിഎസ്‌സി യോഗം ഇന്ന്; എം ആര്‍ ബൈജുവിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കാന്‍ ഒരു വിഭാഗം അംഗങ്ങള്‍

മുരസു ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടും; അര്‍ണബിന് പിന്നാലെ മറ്റൊരു ചുഴലിക്കാറ്റ് കൂടി ആന്ധ്രാതീരത്തേക്ക്

ചേരാനല്ലൂര്‍ വാഹനാപകട കേസ്: ‘ജഡ്ജി തെളിവ് നശിപ്പിച്ചു, സ്റ്റേഷനില്‍ എത്തി ചട്ടവിരുദ്ധമായി പൊലീസുകാരെ സ്വാധീനിച്ചു’: പരാതി നല്‍കി ജയബാലകൃഷ്ണന്റെ കുടുംബം

28.3°C
  • Kottayam
November 2, 2026
Follow Us:
VazhchayugamBlogNationalമുരസു ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടും; അര്‍ണബിന് പിന്നാലെ മറ്റൊരു ചുഴലിക്കാറ്റ് കൂടി ആന്ധ്രാതീരത്തേക്ക്

മുരസു ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടും; അര്‍ണബിന് പിന്നാലെ മറ്റൊരു ചുഴലിക്കാറ്റ് കൂടി ആന്ധ്രാതീരത്തേക്ക്

അമരാവതി: അര്‍ണബിന് പിന്നാലെ മറ്റൊരു ചുഴലിക്കാറ്റ് കൂടി ആന്ധ്രാതീരത്തേക്ക്. മുരസു ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടും. തമിഴ്‌നാട്ടിലും മഴ മുന്നറിപ്പ് പ്രഖ്യാപിച്ചു. മുരസു ചുഴലിക്കാറ്റ് കേരളത്തിലും കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കിയേക്കാമെന്നും വിലയിരുത്തല്‍ ഉണ്ട്.

ഇന്നലെ ഉച്ചയോടെയാണ് ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയത്. അടുത്ത 12 മുതല്‍ 24 മണിക്കൂറുകള്‍ക്കുള്ളില്‍ തീവ്രചുഴലിക്കാറ്റായി രൂപം പ്രാപിക്കും. മൂന്നാം തീയതി പുലര്‍ച്ചെ ആന്ധ്രാപ്രദേശിലെ നെല്ലൂരിനും നര്‍സാപൂരിനും ഇടയില്‍ കരതൊടുമെന്നാണ് പ്രവചനം. 100 മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗത്തിലായിരിക്കും കാറ്റ് കരതൊടുകയെന്നാണ് നിലവിലെ പ്രവചനം. ചിലയിടങ്ങളില്‍ ഇത് 120 വരെയാകാനും സാധ്യതയുണ്ട്.

അര്‍ണബ് വിതച്ച നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയാകും മുന്നെയാണ് മറ്റൊരു ചുഴലിക്കാറ്റ് കൂടി ആന്ധ്രാപ്രദേശിലേക്ക് എത്തുന്നത്. ആന്ധ്രാപ്രദേശിലെ കൃഷ്ണ, ഗുണ്ടൂര്‍,ബാപട്‌ല,. പ്രകാശം, നെല്ലൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടും ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. നെല്ലൂര്‍, നര്‍സാപൂര്‍ മേഖലകളില്‍ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സേനകളെ വിന്യസിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റുന്ന നടപടിയും ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags