Vazhchayugam

Live News

വിവാദമായതിന് പിന്നാലെ നടപടി; കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിന്‍വലിച്ചു

രാംലീല മൈതാനം 40 ശതമാനം കാലിയായിരുന്നു; ഇന്ത‍്യാസഖ‍്യത്തിന്‍റെ പ്രതിഷേധ റാലിയെ പരിഹസിച്ച് ബിജെപി

ആലുവ മാർത്താണ്ഡവർമ പാലം നവംബർ 5ന് തുറക്കും; പാലം അപകടാവസ്ഥയിലാണെന്ന പ്രചാരണം തള്ളി മന്ത്രി സുരേഷ് ഗോപി

നിര്‍ണായക പിഎസ്‌സി യോഗം ഇന്ന്; എം ആര്‍ ബൈജുവിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കാന്‍ ഒരു വിഭാഗം അംഗങ്ങള്‍

മുരസു ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടും; അര്‍ണബിന് പിന്നാലെ മറ്റൊരു ചുഴലിക്കാറ്റ് കൂടി ആന്ധ്രാതീരത്തേക്ക്

ചേരാനല്ലൂര്‍ വാഹനാപകട കേസ്: ‘ജഡ്ജി തെളിവ് നശിപ്പിച്ചു, സ്റ്റേഷനില്‍ എത്തി ചട്ടവിരുദ്ധമായി പൊലീസുകാരെ സ്വാധീനിച്ചു’: പരാതി നല്‍കി ജയബാലകൃഷ്ണന്റെ കുടുംബം

28.3°C
  • Kottayam
November 2, 2026
Follow Us:
VazhchayugamBlogNationalരാംലീല മൈതാനം 40 ശതമാനം കാലിയായിരുന്നു; ഇന്ത‍്യാസഖ‍്യത്തിന്‍റെ പ്രതിഷേധ റാലിയെ പരിഹസിച്ച് ബിജെപി

രാംലീല മൈതാനം 40 ശതമാനം കാലിയായിരുന്നു; ഇന്ത‍്യാസഖ‍്യത്തിന്‍റെ പ്രതിഷേധ റാലിയെ പരിഹസിച്ച് ബിജെപി

ന‍്യൂഡൽഹി: മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജിയും എസ്ഐആർ നടപടികളിലെ ക്രമക്കേടുകളും ഉന്നയിച്ച് രാംലീല മൈതാനത്ത് ഇന്ത‍്യാസഖ‍്യം സംഘടിപ്പിച്ച റാലിക്കെതിരേ പരിഹാസവുമായി ബിജെപി. രാംലീല മൈതാനം 40 ശതമാനം കാലിയായിരുന്നുവെന്ന് ബിജെപി നേതാവ് സാംബിത് പാത്ര പറഞ്ഞു.

കെ.സി. വേണുഗോപാൽ അടക്കമുള്ള നേതാക്കൾ റാലിയിൽ 10 ലക്ഷം പേർ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാൽ വളരെ കുറച്ചുപേർ മാത്രമാണ് പങ്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ രാംലീല മൈതാനത്തിന്‍റെ പകുതിയോളം ഭാഗം ഒഴിഞ്ഞുകിടക്കുന്നതിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു ബിജെപി നേതാവ് രംഗത്തെത്തിയത്.

28,000 കസേരകളിൽ ഏകദേശം 5,000 മുതൽ 7,000 കസേരകൾ ഉച്ച കഴിഞ്ഞ് 3.30യ്ക്കും നാലിനുമിടയിൽ ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്നാണ് ബിജെപി നേതാവിന്‍റെ വാദം. എന്നാൽ ഇന്ത‍്യാസഖ‍്യത്തിന്‍റെ റാലി വലിയ വിജയമായിരുന്നുവെന്നും ഗ്യാനേഷ് കുമാർ രാജിവയ്ക്കേണ്ടി വരുമെന്നും ജനപങ്കാളിത്തം കണ്ട് ബിജെപി അസ്വസ്ഥരാണെന്നും കോൺഗ്രസ് എംപി അഭിഷേക് മനു സിംഗ്വി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags