Vazhchayugam

Live News

അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം: വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പൊലീസ്, പ്രതിയെ ബാധിക്കുന്ന പ്രതിഷേധം ഉണ്ടായില്ലെന്ന് വിശദീകരണം

സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസ്: തൊപ്പിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

വിവാദമായതിന് പിന്നാലെ നടപടി; കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിന്‍വലിച്ചു

രാംലീല മൈതാനം 40 ശതമാനം കാലിയായിരുന്നു; ഇന്ത‍്യാസഖ‍്യത്തിന്‍റെ പ്രതിഷേധ റാലിയെ പരിഹസിച്ച് ബിജെപി

ആലുവ മാർത്താണ്ഡവർമ പാലം നവംബർ 5ന് തുറക്കും; പാലം അപകടാവസ്ഥയിലാണെന്ന പ്രചാരണം തള്ളി മന്ത്രി സുരേഷ് ഗോപി

നിര്‍ണായക പിഎസ്‌സി യോഗം ഇന്ന്; എം ആര്‍ ബൈജുവിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കാന്‍ ഒരു വിഭാഗം അംഗങ്ങള്‍

28.3°C
  • Kottayam
November 2, 2026
Follow Us:
VazhchayugamBlogKeralaKeralaഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ KSEBക്ക് അനുമതി

ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ KSEBക്ക് അനുമതി

തിരുവനന്തപുരം: ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍റെ അനുമതി. സെപ്റ്റംബര്‍ ഒഴികെ ജൂലൈ മുതല്‍ ‍ഡിസംബര്‍ വരെ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാം. കെ.എസ്.ഇ.ബി സമര്‍പ്പിച്ച വിവിധ രേഖകളും വൈദ്യുതി ലഭ്യതയുടെ കണക്കും പരിശോധിച്ചാണ് അനുമതി.

ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 600 മുതല്‍ 1000 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടാകുമെന്ന് കെഎസ്ഇബി നേരത്തെ കമ്മീഷനെ അറിയിച്ചിരുന്നു. യൂണിറ്റിന് 10 രൂപ വരെ ഉയര്‍ന്ന നിരക്ക് നല്‍കി വൈദ്യുതി വാങ്ങേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുമെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടിയിരുന്നു.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ദേശീയതലത്തിൽ ലഭ്യതയിൽ ഉണ്ടായ ഗണ്യമായ കുറവുകാരണം വൈദ്യുതി വാങ്ങാൻ കഴിയാത്തതും ഗ്രിഡ് ഫ്രീക്വൻസി അസാധാരണമായി താഴ്ന്ന സാഹചര്യവും മൂലം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം അനിവാര്യമായി വന്നുവെന്ന് കെഎസ്ഇബി വിശദീകരണം.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags