Vazhchayugam

Live News

‘സൈബർ ലോകത്ത് ഒളിയമ്പെയ്യുന്ന ഒരുപാട് പേരുണ്ട്, മുഖം ഉള്ളവരും ഇല്ലാത്തവരും ഉണ്ട്; സൈബർ കുറ്റകൃത്യത്തെ സൈബർ സുരക്ഷ കൊണ്ട് പ്രതിരോധിക്കുക’: മമ്മൂട്ടി

RCCയിൽ 9 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ചികിത്സാപ്പിഴവ് തന്നെ; പത്തോളജി ലാബ് റിപ്പോർട്ട് പുറത്ത്

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും ഉമ്മൻചാണ്ടി ജന്മദിനവും ആചരിച്ച് പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റി

തമിഴ്നാട്ടിലെ ക്ഷേത്രഭൂമിയിൽ പെരിയാറിന്‍റെ പ്രതിമ സ്ഥാപിച്ചത് നീക്കാൻ മദ്രാസ് ഹൈക്കോടതി; നാലാഴ്ചയ്ക്കകം മറ്റൊരിടത്തേക്ക് മാറ്റണം

യാചകരെ കാണുമ്പോള്‍ പണം നല്‍കേണ്ട, പകരം… മലപ്പുത്ത് സ്മൈല്‍!

മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തി; LPST റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്

28.3°C
  • Kottayam
October 31, 2026
Follow Us:
VazhchayugamBlogInternationalഇറാനുമായി ഡിജിറ്റലായി ധാരണാപത്രത്തില്‍ ഒപ്പിട്ടെന്ന് ഡോണള്‍ഡ് ട്രംപ്

ഇറാനുമായി ഡിജിറ്റലായി ധാരണാപത്രത്തില്‍ ഒപ്പിട്ടെന്ന് ഡോണള്‍ഡ് ട്രംപ്

വെള്ളിയാഴ്ചയോടെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി ഡിജിറ്റലായി ധാരണാപത്രത്തില്‍ ഒപ്പിട്ടെന്നും ട്രംപ്. വെള്ളിയാഴ്ച ജനീവയില്‍ ഔദ്യോഗികമായി കരാര്‍ ഒപ്പിട്ടശേഷം, വ്യവസ്ഥകള്‍ പരസ്യപ്പെടുത്തും. ഇറാനിയന്‍ തുറമുഖങ്ങള്‍ക്കു മേലുള്ള നിയന്ത്രണങ്ങള്‍ അതുവരെ തുടരുമെന്ന് അമേരിക്കന്‍ സൈന്യത്തിന്റെ മുന്നറിയിപ്പുണ്ട്.

ഇറാന്‍ ആണവ പദ്ധതിയെ സംബന്ധിച്ച വ്യവസ്ഥകള്‍ പാലിച്ചാല്‍ ഇറാന് 30,000 കോടി ഡോളര്‍ പുനര്‍നിര്‍മ്മാണത്തിനായി ലഭിക്കുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് അറിയിച്ചു. ഈ തുക ഗള്‍ഫ് അറബ് രാജ്യങ്ങളാണ് സമാഹരിച്ചു നല്‍കുക. അമേരിക്ക-ഇറാന്‍ കരാറിന്റെ ഭാഗമായി, ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും അനുമതി ലഭിക്കുമെന്നും ജെ ഡി വാന്‍സ് വ്യക്തമാക്കി.

ധാരണാപത്രത്തിന്റെ ഉള്ളടക്കത്തെ ഇറാന്‍ പാര്‍ലമെന്റിലെ ബഹുഭൂരിപക്ഷം പേരും പിന്തുണച്ചതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ അറിയിച്ചു. ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുത്താന്‍ പരമോന്നത നേതാവിന്റെ നിര്‍ദ്ദേശങ്ങള്‍ സഹായിച്ചുവെന്നും പെസഷ്‌കിയാന്‍ വ്യക്തമാക്കി.

അതേസമയം, ഇറാന്‍ ആണവായുധങ്ങള്‍ നേടുന്നത് തടയുമെന്നും, ലെബനോണില്‍ സൈനിക നടപടി തുടരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഇറാന്റെ ഭീകര കരങ്ങള്‍ക്കെതിരായ പോരാട്ടം ഗസയിലും ലെബനോണിലും സിറിയയിലും യെമനിലും വെസ്റ്റ് ബാങ്കിലും തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. ലെബനോണില്‍ പോരാട്ടം ഇസ്രയേലും ഹിസ്ബുല്ലയും തുടരുകയാണ്.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags