Vazhchayugam

Live News

വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി ആര്യവീര്‍ സെവാ​ഗ്; ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയം

യുവനടി പ്രതിയായ ആക്രമണകേസ്; ഡോക്ടര്‍ക്കെതിരെ ബലാത്സംഗക്കേസ്; ‘മദ്യം നല്‍കി പീഡിപ്പിച്ചു’

മരിച്ചവർക്ക് പെൻഷൻ, അനർഹർ കൈപ്പറ്റി; ഓപ്പറേഷൻ വെൽഫെയർ ഫണ്ട് പരിശോധനയിൽ തെളിഞ്ഞത് വ്യാപക ക്രമക്കേടുകൾ

നെടുമ്പാശ്ശേരി വാഹനാപകട കേസ്, 3 പ്രതികൾക്കും ജാമ്യം; സുഹൈല്‍ 10 ദിവസത്തിന് ശേഷം പുറത്തിറങ്ങും

ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്താവളങ്ങളില്‍ നിന്ന് നേരിട്ട് പമ്പയിലെത്താം: എസി ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കൽപ്പാത്തി രഥോത്സവത്തിനൊരുങ്ങി പാലക്കാട്: സന്ദർശകരെ സ്വീകരിക്കാൻ ജില്ലാ പൈതൃക മ്യൂസിയം

28.3°C
  • Kottayam
November 6, 2026
Follow Us:
VazhchayugamBlogKeralaകോട്ടയം മെഡിക്കൽ കോളജിലെ 270 കോടിയുടെ നിർമാണത്തിൽ വിജിലൻസ് അന്വേഷണം; ആരോഗ്യമന്ത്രി ആഭ്യന്തരമന്ത്രിയ്ക്ക് കത്ത് നൽകി

കോട്ടയം മെഡിക്കൽ കോളജിലെ 270 കോടിയുടെ നിർമാണത്തിൽ വിജിലൻസ് അന്വേഷണം; ആരോഗ്യമന്ത്രി ആഭ്യന്തരമന്ത്രിയ്ക്ക് കത്ത് നൽകി

തിരുവനന്തപുരം: കോട്ടയം ഗവ. മെഡിക്കൽ കോളജിൽ 270 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ സർജിക്കൽ ബ്ലോക്കിൻ്റെ നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന ഗുരുതര ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ മുരളീധരൻ. നിർമാണത്തിലെ ക്രമക്കേടുകൾ, സാങ്കേതിക പിഴവുകൾ, പ്രവൃത്തി നിർവഹണത്തിലെയും മേൽനോട്ടത്തിലെയും വീഴ്‌ചകൾ, സാമ്പത്തിക ക്രമക്കേടുകൾ എന്നിവ സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്കും അദ്ദേഹം കത്ത് നൽകി.

ഇത് കൂടാതെ കെട്ടിടത്തിൻ്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സാങ്കേതിക സമിതിയെ നിയോഗിച്ച് പരിശോധന നടത്താൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോടും മന്ത്രി ആവശ്യപ്പെട്ടു. കെട്ടിടത്തിൻ്റെ ഘടനാപരമായ സുരക്ഷ വിലയിരുത്താനും നിർമാണത്തിലെ പിഴവുകളും പോരായ്‌മകളും കണ്ടെത്താനുമാണ് നിർദേശം. പരിശോധനയിലൂടെ കണ്ടെത്തുന്ന ന്യൂനതകൾ പരിഹരിക്കുന്നതിനും ആവശ്യമായ അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കാനും അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

2026 ഫെബ്രുവരി 16നാണ് കഴിഞ്ഞ സർക്കാർ പുതിയ സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം ചെയ്‌തത്. മാസങ്ങൾക്കുള്ളിൽ തന്നെ കെട്ടിടത്തിലെ സീലിങ്‌ പലതവണ തകർന്നുവീണത് ആശങ്കയ്ക്കിടയാക്കി. രോഗികളുടെയും ഡോക്‌ടർമാരുടെയും മറ്റ് ജീവനക്കാരുടെയും ജീവന് ഭീഷണിയാകുന്ന തരത്തിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. കോടികൾ ചെലവഴിച്ച് നിർമിച്ച അത്യാധുനിക ചികിത്സാ സൗകര്യങ്ങളുടെ സുരക്ഷയും നിർമാണത്തിൻ്റെ ഗുണനിലവാരത്തിലും ആശങ്കയുണ്ടായി.

സീലിങ്‌ തകർച്ചയ്ക്ക് പുറമെ കെട്ടിടത്തിൻ്റെ സിവിൽ, പ്ലംബിങ്, ഇലക്ട്രിക്കൽ ജോലികളിലും ഗുരുതരമായ അപാകതകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചാണോ നിർമാണം നടത്തിയത്, നിർമാണത്തിൻ്റെ ഗുണനിലവാരം ഉറപ്പാക്കാൻ ആവശ്യമായ പരിശോധനകളും മേൽനോട്ടവും ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു.

നിർമാണചുമതല ജതാൻ കൺസ്ട്രക്ഷനാണ് നൽകിയിരുന്നതെങ്കിലും പ്രവൃത്തികൾ മറ്റ് ഏജൻസികൾക്ക് ഉപകരാർ നൽകിയതായും ആരോപണമുണ്ട്. കരാർ വ്യവസ്ഥകൾ പാലിച്ചിരുന്നോ, ഉപകരാർ നൽകുന്നതിൽ ചട്ടലംഘനങ്ങളുണ്ടായോ, നിർമാണപ്രവൃത്തികളുടെ നിർവഹണത്തിലും മേൽനോട്ടത്തിലും വീഴ്‌ചകളുണ്ടായോ തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിൻ്റെ പരിധിയിൽ വരും.

ആവർത്തിച്ചുണ്ടായ നിർമാണപ്പിഴവുകളുടെ പശ്ചാത്തലത്തിൽ നിർമാണത്തിൻ്റെ ഗുണനിലവാരം, അംഗീകൃത സാങ്കേതിക സവിശേഷതകളുടെ പാലനം, പ്രവൃത്തികളുടെ മേൽനോട്ടം, സാമ്പത്തിക ഇടപാടുകൾ എന്നിവയെല്ലാം സമഗ്രമായി പരിശോധിക്കണമെന്നാണ് മന്ത്രി കെ മുരളീധരൻ്റെ ആവശ്യം.

കോടികൾ ചെലവഴിച്ച് നിർമിച്ച ആശുപത്രി കെട്ടിടത്തിൽ ചികിത്സ തേടിയെത്തുന്ന രോഗികളുടെയും ജോലി ചെയ്യുന്ന ഡോക്‌ടർമാരുടെയും മറ്റ് ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ആരോഗ്യവകുപ്പ് മുൻഗണന നൽകുന്നതെന്നും അതിനാൽ അടിയന്തരമായി അന്വേഷണങ്ങൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags