Vazhchayugam

Live News

എയിംസ്: കോഴിക്കോടിന്റെ പേര് പറഞ്ഞിട്ടില്ല, പറയുകയുമില്ലെന്ന് സുരേഷ് ഗോപി

ട്രെയിനിൻ്റെ ബാത്റൂമിൽ എഴുതിയിരുന്നവർ ഇന്ന് സോഷ്യൽ മീഡിയയിൽ എഴുതുന്നു, ഒരു സ്ത്രീയേയും അപമാനിക്കാൻ പാടില്ല; നിയമം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വേഗതയില്ല; കേരളത്തിലോടുന്ന ജനശതാബ്ദി ട്രെയിനുകളുടെ സുപ്പർഫാസ്റ്റ് പദവി പിൻവലിച്ചു

‘നിക്കാഹിന് മുന്‍പായി നിധി ഇസ്ലാംമതം സ്വീകരിച്ചെന്ന് ഉറപ്പിക്കണമായിരുന്നു; ഒമര്‍ അബ്ദുള്ളയുടെ വിവാഹം മതവിരുദ്ധം’

ട്രാഫിക് നിയമം ലംഘിച്ചോ? ഇ-ചലാൻ പിഴത്തുകയിൽ 50 ശതമാനം ഇളവ്; ആംനസ്റ്റി പദ്ധതി ജനുവരി 31 വരെ മാത്രം

കണക്കിനോ സയൻസിനോ തോറ്റാലും പത്താം ക്ലാസ് ജയിക്കാം: ഐടിയും എഐയും അടക്കം 22 സ്കിൽ വിഷയങ്ങളുമായി സിബിഎസ്ഇ

28.3°C
  • Kottayam
November 2, 2026
Follow Us:
VazhchayugamBlogKeralaഅപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ ബാര്‍ ലൈസന്‍സ് കിട്ടുന്നതില്‍ അസ്വഭാവികതയുണ്ട്, അതാണ് നടപടിയെടുത്തത്;മന്ത്രി എം ലിജു

അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ ബാര്‍ ലൈസന്‍സ് കിട്ടുന്നതില്‍ അസ്വഭാവികതയുണ്ട്, അതാണ് നടപടിയെടുത്തത്;മന്ത്രി എം ലിജു

ഡല്‍ഹി: മന്ത്രി അറിയാതെ മൂന്ന് പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി എക്‌സൈസ് മന്ത്രി എം ലിജു. കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ വൃത്തിക്കേടുകള്‍ തുടരാനല്ല യുഡിഎഫ് സര്‍ക്കാരെന്നും, സര്‍ക്കാര്‍ നയം ഉദ്യോഗസ്ഥര്‍ അറിഞ്ഞിരിക്കണമെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷക്കാലം ബിയര്‍ – വൈന്‍ പാര്‍ലര്‍ ആയിരുന്ന ഒരു സ്ഥാപനം പെട്ടന്ന് ഒരുദിവസം ബാര്‍ ആയി മാറി എന്നുള്ള വിവരം സര്‍ക്കാരിനെ അറിയിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ അറിയിക്കുന്ന ഒരു സിസ്റ്റവും ഉണ്ടായിരുന്നില്ല. വിവരം കിട്ടിയപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ ലൈസന്‍സ് കിട്ടുക എന്നാല്‍ പ്രാഥമിക വീഴ്ച ഉണ്ട് എന്നത് വ്യക്തമാണ്. അങ്ങനെ ഒരു സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടിയെടുത്തത് – അദ്ദേഹം പറഞ്ഞു.

സസ്‌പെന്‍ഷന്‍ ശിക്ഷയല്ലെന്നും അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സ് അന്വേഷണം അടക്കമുള്ള സാധ്യത പരിശോധിക്കും. സര്‍ക്കാര്‍ നയം അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ചയല്ല ഈ സര്‍ക്കാര്‍. തനിക്ക് അസംതൃപ്തിയില്ല. ആക്ഷന്‍ ആണ്, തീരുമാനമാണ് എടുത്തിട്ടുള്ളത്. ഞാന്‍ ഒരിടത്തും അസംതൃപ്തി പ്രകടിപ്പിച്ചിട്ടില്ല, വ്യക്തിപരമായ ഒരു വിഷയവുമില്ല – അദ്ദേഹം പറഞ്ഞു.

വിരമിച്ച ഉദ്യോഗസ്ഥര്‍ പോലും ലൈസന്‍സിന് വേണ്ടി ഇറങ്ങുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിരമിച്ച ഉദ്യോഗസ്ഥര്‍ ലൈസന്‍സിന് വേണ്ടി ഇറങ്ങേണ്ടതില്ല. ഉദ്യോഗസ്ഥര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും. വിരമിച്ച ഉദ്യോഗസ്ഥരുടെയും സ്വത്തു വിവരങ്ങള്‍ പരിശോധിക്കും. 12 വര്‍ഷം ഇല്ലാതിരുന്ന ബാര്‍ ലൈസന്‍സ് ഒരു പേപ്പര്‍ കൊടുത്താല്‍ 24 മണിക്കൂറില്‍ കിട്ടുക എന്നത് അംഗീകരിക്കാന്‍ കഴിയില്ല. മുകള്‍ത്തട്ടില്‍ അറിയാത്ത നിലയിലായിരുന്നു കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു സിസ്റ്റം ഉണ്ടാക്കി വച്ചത്, അത് തിരുത്തും – അദ്ദേഹം വ്യക്തമാക്കി.

ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ വിജിലന്‍സ് അന്വേഷണത്തിന് ഒരുങ്ങുകയാണ് സര്‍ക്കാര്‍. സസ്‌പെന്‍ഷനിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ സാമ്പത്തിക ഇടപാട് നടത്തിയെന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags