Vazhchayugam

Live News

സ്പാ പീഡനം: 16കാരിയെ കോവളത്തെത്തിച്ച അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍

തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്‌പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ

മമ്മൂട്ടി പൊതുസ്വത്ത്, പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങില്ല; സൈബർ വേട്ട അവസാനിപ്പിക്കണം: പി ജയരാജൻ

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി; അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്‍ഷന്‍

കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ബ്ലോക്കില്‍ വീണ്ടും അപകടം, ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നുവീണു

28.3°C
  • Kottayam
October 29, 2026
Follow Us:
VazhchayugamBlogKeralaവിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചതായി പരാതി, പ്രതിഷേധവുമായി രക്ഷിതാക്കള്‍

വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചതായി പരാതി, പ്രതിഷേധവുമായി രക്ഷിതാക്കള്‍

കല്‍പ്പറ്റ: വയനാട് മീനങ്ങാടി എച്ച്എസ്എസ് സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘത്തില്‍ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചതായി ആരോപണം. ഹൈദരാബാദില്‍ നിന്ന് സ്‌കൂളിലേക്ക് വിനോദയാത്രാ സംഘം മടങ്ങി എത്തിയപ്പോള്‍ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധവുമായി എത്തി. എന്നാല്‍ സ്‌കൂള്‍ പിടിഎ പ്രസിഡന്റ് മദ്യപിച്ചതായാണ് കുട്ടികള്‍ പറഞ്ഞതെന്നും അദ്ദേഹത്തോട് സംഘത്തില്‍ തുടരേണ്ടതില്ലെന്നും ആവശ്യപ്പെട്ടെന്നാണ് പ്രിന്‍സിപ്പലിന്റെ വാദം.

കുട്ടികളുടെ ആവശ്യപ്രകാരം പിടിഎ പ്രസിഡന്റിനെ വഴിയില്‍ ഇറക്കി വിട്ട ശേഷം കുട്ടികളുമൊത്ത് യാത്ര തുടര്‍ന്നെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. പിടിഎ പ്രസിഡന്റുമൊത്ത് യാത്ര തുടരാന്‍ പറ്റില്ലെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും എന്നാല്‍ പിടിഎ പ്രസിഡന്റ് മദ്യപിച്ചതായി തനിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

മെഡിക്കല്‍ എടുക്കാതെ അധ്യാപകനെ സ്‌കൂളില്‍ കയറ്റാന്‍ പറ്റില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പ്രിന്‍സിപ്പലിനെ പൊലീസ് മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. പ്രിന്‍സിപ്പല്‍ മദ്യപിച്ചെന്ന് കണ്ടെത്തിയാല്‍ പുറത്താക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മൂന്ന് ബസുകളിലായാണ് സ്‌കൂളില്‍ നിന്ന് സംഘം പുറപ്പെട്ടത്. ഹൈദരാബാദില്‍ ഇറക്കിവിട്ട പിടിഎ പ്രസിഡന്റ് തിരിച്ചെത്തിയിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags