Vazhchayugam

Live News

സ്പാ പീഡനം: 16കാരിയെ കോവളത്തെത്തിച്ച അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍

തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്‌പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ

മമ്മൂട്ടി പൊതുസ്വത്ത്, പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങില്ല; സൈബർ വേട്ട അവസാനിപ്പിക്കണം: പി ജയരാജൻ

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി; അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്‍ഷന്‍

കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ബ്ലോക്കില്‍ വീണ്ടും അപകടം, ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നുവീണു

28.3°C
  • Kottayam
October 29, 2026
Follow Us:
VazhchayugamBlogKeralaജീവിതത്തിലെ ആദ്യ അനുഭവം, എങ്ങനെ ധൈര്യമായി ജോലി ചെയ്യും: ഭക്ഷണത്തിലെ പുഴു വിവാദത്തിൽ പഴയിടം

ജീവിതത്തിലെ ആദ്യ അനുഭവം, എങ്ങനെ ധൈര്യമായി ജോലി ചെയ്യും: ഭക്ഷണത്തിലെ പുഴു വിവാദത്തിൽ പഴയിടം

കോഴിക്കോട്:സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം പൂർണ്ണമായും നിഷേധിച്ച് പഴയിടം മോഹനൻ നമ്പൂതിരി.
ഇതിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നും ഇത് തന്റെ ജീവിതത്തിലെ ആദ്യ അനുഭവമാണെന്നും പഴയിടം പറഞ്ഞു.

“കലോത്സവ ചരിത്രത്തിൽ കൂടി ആദ്യമാണിത്. ഇത്രയും ഹീനമായ രീതിയിൽ പ്രവർത്തിക്കണമെങ്കിൽ എന്തൊക്കെ മാനസിക വൈകൃതമുള്ളയാളാവണം. ഇതിന്റെ പിന്നിൽ കൃത്യമായ അജണ്ടയുണ്ട്. അത് പുറത്തുവരണം. ഇത്തരമൊരു സംഭവം ഉണ്ടാകില്ലെന്ന് ഉറപ്പാണ്,” പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു.

ആദ്യദിവസത്തെ വാർത്ത കണ്ടപ്പോൾ തന്നെ ഭക്ഷണ കമ്മിറ്റി കൺവീനറോട് സംസാരിച്ചിരുന്നുവെന്നും ആരോപണം വ്യാജമാണെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു ആവശ്യമെന്നും പഴയിടം വ്യക്തമാക്കി.

“ഏതൊരു പാചകക്കാരനും എത്രമാത്രം ഭീതിയോടെയാകും ഓരോ കലോത്സവങ്ങൾക്കും പാചകം ചെയ്യുക. കേരളത്തിലെ മേളകൾ തുടങ്ങിയതേയുള്ളൂ. ഏതെല്ലാം മേളകൾ വരാൻ കിടക്കുന്നു. എങ്ങനെ ധൈര്യമായി ജോലി ചെയ്യാൻ പറ്റും. ഇപ്പോൾ പുഴുവിട്ടയാൾ മറ്റെന്തെങ്കിലും ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്. അന്വേഷിച്ച് പിന്നിലെ ശക്തികളെ കണ്ടെത്തണം. മാതൃകാപരമായി ശിക്ഷിക്കണം. കായികമേള മൂന്ന് ദിവസം കൂടിയുണ്ട്. സുരക്ഷ ശക്തമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്,” എന്നും പഴയിടം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags