Vazhchayugam

Live News

സ്പാ പീഡനം: 16കാരിയെ കോവളത്തെത്തിച്ച അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍

തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്‌പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ

മമ്മൂട്ടി പൊതുസ്വത്ത്, പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങില്ല; സൈബർ വേട്ട അവസാനിപ്പിക്കണം: പി ജയരാജൻ

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി; അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്‍ഷന്‍

കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ബ്ലോക്കില്‍ വീണ്ടും അപകടം, ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നുവീണു

28.3°C
  • Kottayam
October 29, 2026
Follow Us:
VazhchayugamBlogNationalനസീറുദ്ദീൻ ഷാ അപകടകാരിയായ ‘ദിമാഗി നക്സൽ’: ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

നസീറുദ്ദീൻ ഷാ അപകടകാരിയായ ‘ദിമാഗി നക്സൽ’: ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

ന്യൂഡൽഹി: രാജ്യം കണ്ട പ്രഗത്ഭ നടൻ നസീറുദ്ദീൻ ഷാ അപകടകാരിയായ അർബൻ ‘ദിമാഗി നക്സൽ’ആണെന്നും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഇന്ത്യൻ ജനാധിപത്യത്തിന് അത്യന്തം ഹാനികരമാണെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. കേന്ദ്ര സർക്കാർ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും യുവാക്കളുടെ ആത്മവീര്യം കെടുത്തുകയാണെന്നും ആരോപിച്ച് നസീറുദ്ദീൻ ഷാ സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ രൂക്ഷവിമർശനം.

നസീറുദ്ദീൻ ഷായെ ഒരു സാധാരണ നടനായി കണ്ട് പണ്ട് താൻ ഏറെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നുവെന്ന് എക്സിൽ (കുറിച്ച മന്ത്രി, അദ്ദേഹത്തിന്റെ യഥാർത്ഥ സ്വഭാവം തിരിച്ചറിഞ്ഞത് വളരെ വൈകിയാണെന്നും അവകാശപ്പെട്ടു. അദ്ദേഹം ഇത്ര അപകടകാരിയായ ഒരു മാനസിക നക്സലാണെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ രാജ്യത്തിന്റെ ജനാധിപത്യ അടിത്തറയെ തന്നെ അപകടപ്പെടുത്തുന്നതാണെന്നും റിജിജു കൂട്ടിച്ചേർത്തു. ഭരണസംവിധാനങ്ങളുടെ ഉള്ളിലിരുന്ന് നയങ്ങളെ അട്ടിമറിക്കുകയും സമൂഹത്തിന് ഭീഷണിയുയർത്തുകയും ചെയ്യുന്ന ആശയപരമായ നക്സലുകളെ പരാമർശിക്കാൻ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ‘ദിമാഗി നക്സൽ’ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്.

യൂണിയൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഫേസ്ബുക്കിൽ നസീറുദ്ദീൻ ഷാ രോഷത്തോടെ സംസാരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. താനൊരു ‘ദിമാഗി നക്സൽ’ ആണെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം, കുപ്പായത്തിൽ ‘ദിമാഗി നക്സൽ’ എന്ന് എഴുതിയ ബാഡ്ജ് ക്യാമറയ്ക്ക് മുന്നിൽ ഉയർത്തിക്കാട്ടുകയും ചെയ്തു. രാജ്യത്തെ കാവൽക്കാർ തന്നെപ്പോലെയുള്ളവരെ രാജ്യദ്രോഹിയെന്നും ‘തുക്‌ടെ-തുക്‌ടെ’ സംഘമെന്നുമൊക്കെയാണ് വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

രാജ്യത്തെ യുവാക്കളുടെ വീര്യം തകർക്കാനും വിദ്യാഭ്യാസം നശിപ്പിക്കാനും ജനാധിപത്യത്തെ അപകടത്തിലാക്കാനും കേന്ദ്ര സർക്കാർ ഇനിയും എത്ര ദൂരം മുന്നോട്ടുപോകുമെന്ന് അദ്ദേഹം ചോദിച്ചു. നേരത്തെ നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും കൊൽക്കത്ത സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരങ്ങളിലും കേന്ദ്രത്തിനെതിരെ നിലപാടെടുത്തയാളാണ് എഴുപത്താറുകാരനായ നസീറുദ്ദീൻ ഷാ.

അതിനിടെ, ഷായുടെ പരാമർശങ്ങൾക്കെതിരെ ശിവസേന നേതാവ് ഷൈന എൻ സിയും രംഗത്തെത്തി. പ്രശസ്തമായ ‘സർഫറോഷ്’ എന്ന ചിത്രത്തിൽ ആമിർ ഖാൻ അവതരിപ്പിച്ച എസിപി റാത്തോഡ് ആണോ അതോ താൻ തന്നെ അവതരിപ്പിച്ച രാജ്യവിരുദ്ധ കഥാപാത്രമായ ഗുൽഫാം ഹസ്സൻ ആണോ നസീറുദ്ദീൻ ഷാ എന്ന് സ്വയം തീരുമാനിക്കണമെന്ന് ഷൈന ചോദിച്ചു. അർബൻ നക്സലിസത്തെയും തുക്‌ടെ-തുക്‌ടെ സംഘങ്ങളെയും പിന്തുണയ്ക്കുന്നവർ ഇന്ത്യയ്ക്ക് അനുകൂലമാണോ അതോ വിരുദ്ധമാണോ എന്ന് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags