Vazhchayugam

Live News

28.3°C
  • Kottayam
October 17, 2026
Follow Us:
VazhchayugamBlogNational“ദാരിദ്ര്യവും നിരക്ഷരതയും ശിക്ഷയിൽ ഇളവ് ലഭിക്കാനുള്ള കാരണമല്ല”; നാലുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ പ്രതിക്ക് വധശിക്ഷ

“ദാരിദ്ര്യവും നിരക്ഷരതയും ശിക്ഷയിൽ ഇളവ് ലഭിക്കാനുള്ള കാരണമല്ല”; നാലുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ പ്രതിക്ക് വധശിക്ഷ

മുംബൈ: നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് മാലേഗാവ് കോടതി. പ്രതി വ‌ിജയ് ഖൈർ‌നാറിനാണ് വധശിക്ഷ വിധിച്ചത്. 2025 നവംബർ 16 നാണ് നാസിക് ജില്ലയിലെ ഡോംഗ്രാവെ ഗ്രാമത്തിൽ ക്രൂരമായ കൊലപാതകം നടന്നത്.

കേസ് അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമാണെന്ന് നിരീക്ഷിച്ച കോടതി പ്രതിക്ക് പരമാവധി ശിക്ഷ നൽകുകയായിരുന്നു. കുറ്റകൃത്യത്തിന്‍റെ ക്രൂരതയും പ്രതിയുടെ പങ്കുതെളിയിക്കുന്ന സാഹചര്യതെളിവുകളും കേസിൽ നിർണായകമായി. വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ 24 സാക്ഷികളെ വിസ്തരിച്ചു. 225 പേജുള്ള വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചത്.

പ്രതിയുടെ ദാരിദ്ര്യവും നിരക്ഷരതയും ശിക്ഷയിൽ ഇളവ് ലഭിക്കാനുള്ള കാരണമായി പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വീടിനുസമീപം കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ മൊബൈൽ ടവറിന് സമീപത്തെ ഓടയിൽ മൃതദേഹം കണ്ടെത്തി. ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

അന്ന് തന്നെ പൊലീസ് പ്രതിയെ പിടികൂടി. ദൃക്ഷ്സാക്ഷികളോ സിസിടിവി ദൃശ്യങ്ങളോ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളും ഡിഎൻഎ ഫലങ്ങളും പ്രതിക്ക് തിരിച്ചടിയായി. 2026 ജനുവരിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂക്ഷന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags