Vazhchayugam

Live News

28.3°C
  • Kottayam
October 17, 2026
Follow Us:
VazhchayugamBlogEntertainmentയുവ സംവിധായകനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; വിയോ​ഗം ആദ്യ സീരീസ് റിലീസായതിന് പിന്നാലെ

യുവ സംവിധായകനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; വിയോ​ഗം ആദ്യ സീരീസ് റിലീസായതിന് പിന്നാലെ

കൊച്ചി: യുവ സംവിധായകൻ ബെൽരാജ് കളരിക്കലി (27)നെ മരിച്ച നിലയിൽ കണ്ടെത്തി. ജിയോ ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന ‘കാപ്പി സ്ക്വാഡ്’ എന്ന സീരീസിന്റെ സംവിധായകനാണ്. സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു. കോട്ടയം മണിമല സ്വദേശിയാണ്. എറണാകുളത്തെ ഹോട്ടൽ മുറിയിൽ ബെൽരാജിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക വിവരം.

മൃതദേഹം സൺറൈസ് ആശുപത്രിയിലേക്ക് മാറ്റി. നിഴൽ’, ‘മധുരം’, ‘ഡാകിനി’ തുടങ്ങി നിരവധി സിനിമകളിൽ അസോസിയേറ്റ് സംവിധായകനായും അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ച ബെൽരാജിന്റെ ആദ്യ സ്വതന്ത്ര സംവിധാനമായിരുന്നു ‘കാപ്പി സ്ക്വാഡ്’ എന്ന സീരീസ്.

ഇന്നലെ സീരീസ് സംപ്രേക്ഷണം ആരംഭിച്ചതിന് പിന്നാലെയാണ് വിയോഗവാർത്ത എത്തിയത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ബെൽരാജ് വിവാഹിതനായത്. ആറു വർഷം നീണ്ട പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ആതിരയാണ് ബെൽരാജിന്റെ ഭാര്യ. മണിമല കളരിക്കൽ സുരേഷിന്റെ മകനാണ്. അമ്മ സ്മിത, സഹോദരി സോജ.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags