Vazhchayugam

Live News

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

രമ്യ ഹരിദാസ് എത്തിയില്ല, ബിന്ദുകൃ‌ഷ്ണയുടെ ഭർത്താവ് കെഎസ്ആർടിസി ബസ് ഫ്ലാഗ് ഓഫ് ചെയ്തു; വിവാദം

“അന്ന എന്നൊരു സിനിമ ഞാൻ കമ്മിറ്റ് ചെയ്തിട്ടില്ല, അങ്ങനെയൊരു പേര് പോലും കേട്ടിട്ടില്ല”; അരവിന്ദ് സ്വാമി

യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ഒമ്പത് മന്ത്രിമാർ വിദേശയാത്ര നടത്തി; ഔദ്യോഗിക സന്ദർശനം ഒന്നു മാത്രം, ബാക്കിയെല്ലാം വ്യക്തിപരം

എല്‍എല്‍ബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; വരുന്ന അധ്യയന വര്‍ഷം മുതല്‍ മാറ്റം

സംസ്ഥാനത്ത് നദികളില്‍ മണല്‍വാരല്‍ പുനരാരംഭിക്കുന്നു; ജനുവരിയില്‍ തുടങ്ങുമെന്ന് മന്ത്രി

28.3°C
  • Kottayam
October 14, 2026
Follow Us:
VazhchayugamBlogKeralaസംസ്ഥാനത്ത് നദികളില്‍ മണല്‍വാരല്‍ പുനരാരംഭിക്കുന്നു; ജനുവരിയില്‍ തുടങ്ങുമെന്ന് മന്ത്രി

സംസ്ഥാനത്ത് നദികളില്‍ മണല്‍വാരല്‍ പുനരാരംഭിക്കുന്നു; ജനുവരിയില്‍ തുടങ്ങുമെന്ന് മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ നദികളിലെ മണല്‍വാരല്‍ ഡിസംബര്‍ അവസാനം അല്ലെങ്കില്‍ ജനുവരി ആദ്യം പുനരാരംഭിക്കുമെന്ന് റവന്യൂമന്ത്രി എ പി അനില്‍കുമാര്‍. പ്രളയത്തിന് വഴിവെയ്ക്കുന്ന മണല്‍, ഏക്കല്‍ കൂമ്പാരങ്ങള്‍ മാറ്റുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

വെള്ളപ്പൊക്കത്തിന് കാരണമാകുന്ന നിരവധി കാരണങ്ങളില്‍ ഒന്ന് നദികളില്‍ മണല്‍ അടിഞ്ഞുകൂടിയതാണ്. മഴ കഴിഞ്ഞപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. നിലവില്‍ മണല്‍വാരലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തുടരുകയാണ്. മണല്‍വാരലിന് ഇനി വ്യവസായ വകുപ്പിന്റെയും പരിസ്ഥിതി വകുപ്പിന്റെയും അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. ഇവ ലഭിച്ചാല്‍ ഡിസംബര്‍ അവസാനത്തോടെ അല്ലെങ്കില്‍ ജനുവരി ആദ്യത്തോടെ കേരളത്തിലെ നദികളില്‍ മണല്‍വാരല്‍ ആരംഭിക്കുമെന്ന് എ പി അനില്‍കുമാര്‍ പറഞ്ഞു.

സംസ്ഥാനത്ത് മണല്‍വാരലുമായി ബന്ധപ്പെട്ട് 155 കടവുകള്‍ അംഗീകാരത്തിനായി കണ്ടെത്തിയിട്ടുണ്ട്. ഈ കടവുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. മണല്‍ വന്ന് നിറഞ്ഞ് വെള്ളപ്പൊക്കം ഉണ്ടാവുന്നത് ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags