Vazhchayugam

Live News

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

രമ്യ ഹരിദാസ് എത്തിയില്ല, ബിന്ദുകൃ‌ഷ്ണയുടെ ഭർത്താവ് കെഎസ്ആർടിസി ബസ് ഫ്ലാഗ് ഓഫ് ചെയ്തു; വിവാദം

“അന്ന എന്നൊരു സിനിമ ഞാൻ കമ്മിറ്റ് ചെയ്തിട്ടില്ല, അങ്ങനെയൊരു പേര് പോലും കേട്ടിട്ടില്ല”; അരവിന്ദ് സ്വാമി

യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ഒമ്പത് മന്ത്രിമാർ വിദേശയാത്ര നടത്തി; ഔദ്യോഗിക സന്ദർശനം ഒന്നു മാത്രം, ബാക്കിയെല്ലാം വ്യക്തിപരം

എല്‍എല്‍ബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; വരുന്ന അധ്യയന വര്‍ഷം മുതല്‍ മാറ്റം

സംസ്ഥാനത്ത് നദികളില്‍ മണല്‍വാരല്‍ പുനരാരംഭിക്കുന്നു; ജനുവരിയില്‍ തുടങ്ങുമെന്ന് മന്ത്രി

28.3°C
  • Kottayam
October 14, 2026
Follow Us:
VazhchayugamBlogEducationഎല്‍എല്‍ബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; വരുന്ന അധ്യയന വര്‍ഷം മുതല്‍ മാറ്റം

എല്‍എല്‍ബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; വരുന്ന അധ്യയന വര്‍ഷം മുതല്‍ മാറ്റം

തിരുവനന്തപുരം: വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. വിദ്യാര്‍ഥികളുടെ ആവശ്യവും മാതൃഭാഷാ നയവും മുന്‍നിര്‍ത്തിയാണ് നടപടി. എല്‍എല്‍ബി പ്രവേശന പരീക്ഷാ ചോദ്യങ്ങള്‍ മലയാളത്തില്‍ക്കൂടി ലഭ്യമാക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ നിര്‍ണായക തീരുമാനം. മലയാളം ഐക്യ വേദി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വിഷയത്തിലെ സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ചുകൊണ്ടാണ് പരീക്ഷ മലയാളത്തിലും ലഭ്യമാക്കാന്‍ തീരുമാനിച്ചത്. ചോദ്യപേപ്പര്‍ വിവര്‍ത്തനം ചെയ്യുന്നതിലെ കൃത്യത ഉറപ്പാക്കുന്നതിനും പരീക്ഷയുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനുമായി നിയമപരിജ്ഞാനമുള്ള വിദഗ്ധരുടെ പാനല്‍ തയ്യാറാക്കുക, ആധുനിക സോഫ്റ്റ് വെയര്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ച് കുറ്റമറ്റ രീതിയിലാകും പ്രവേശന പരീക്ഷ നടത്തുക. വിവര്‍ത്തനത്തില്‍ എന്തെങ്കിലും അര്‍ത്ഥവ്യത്യാസമോ ആശയക്കുഴപ്പമോ ഉണ്ടായാല്‍ ഇംഗ്ലീഷ് ചോദ്യമായിരിക്കും അന്തിമമായി പരിഗണിക്കുക എന്ന വ്യവസ്ഥയും പ്രോസ്‌പെക്ടസില്‍ ഉള്‍പ്പെടുത്തും.

പരീക്ഷ മലയാളത്തില്‍ കൂടി എഴുതാന്‍ അവസരമൊരുങ്ങുന്നത് നിയമപഠനം ആഗ്രഹിക്കുന്ന മലയാളികളായ വിദ്യാര്‍ഥികള്‍ക്ക് വലിയ ആശ്വാസമാകും. പ്രവേശന പരീക്ഷയുടെ ഗുണനിലവാരം ചോരാതെ കൂടുതല്‍ വിദ്യാര്‍ഥി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ചോദ്യപേപ്പര്‍ ദ്വിഭാഷാ രീതിയിലേക്ക് മാറ്റുന്നതെന്ന് മന്ത്രി റോജി എം ജോണ്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags