Vazhchayugam

Live News

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

രമ്യ ഹരിദാസ് എത്തിയില്ല, ബിന്ദുകൃ‌ഷ്ണയുടെ ഭർത്താവ് കെഎസ്ആർടിസി ബസ് ഫ്ലാഗ് ഓഫ് ചെയ്തു; വിവാദം

“അന്ന എന്നൊരു സിനിമ ഞാൻ കമ്മിറ്റ് ചെയ്തിട്ടില്ല, അങ്ങനെയൊരു പേര് പോലും കേട്ടിട്ടില്ല”; അരവിന്ദ് സ്വാമി

യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ഒമ്പത് മന്ത്രിമാർ വിദേശയാത്ര നടത്തി; ഔദ്യോഗിക സന്ദർശനം ഒന്നു മാത്രം, ബാക്കിയെല്ലാം വ്യക്തിപരം

എല്‍എല്‍ബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; വരുന്ന അധ്യയന വര്‍ഷം മുതല്‍ മാറ്റം

സംസ്ഥാനത്ത് നദികളില്‍ മണല്‍വാരല്‍ പുനരാരംഭിക്കുന്നു; ജനുവരിയില്‍ തുടങ്ങുമെന്ന് മന്ത്രി

28.3°C
  • Kottayam
October 14, 2026
Follow Us:
VazhchayugamBlogEntertainment‘രണ്ട് വർഷം നീണ്ട പോരാട്ടം’; ഒടുവിൽ കോടതിയിൽ നിന്ന് നീതി കിട്ടിയെന്ന് ബാല, സന്തോഷം പങ്കുവച്ച് നടൻ

‘രണ്ട് വർഷം നീണ്ട പോരാട്ടം’; ഒടുവിൽ കോടതിയിൽ നിന്ന് നീതി കിട്ടിയെന്ന് ബാല, സന്തോഷം പങ്കുവച്ച് നടൻ

കോടതിയിൽ നിന്ന് തനിക്ക് നീതി കിട്ടിയെന്ന് നടൻ ബാല. കഴിഞ്ഞ ഒന്നര വർഷമായി കസ്റ്റഡിയിലായിരുന്ന തന്റെ ഫോൺ തിരിച്ചു കിട്ടിയതിന്റെ സന്തോഷമാണ് സോഷ്യൽ മീഡിയയിലൂടെ ബാല പങ്കുവച്ചത്. എറണാകുളം ജില്ലാ കോടതിയിൽ നിന്നുള്ള വിഡിയോയും ബാല പങ്കുവച്ചിട്ടുണ്ട്.

“രണ്ട് വർഷം നീണ്ടുനിന്ന നീതിക്കു വേണ്ടിയുള്ള പോരാട്ടം. നിങ്ങൾ എന്നെ തകർക്കാൻ ശ്രമിച്ചോളൂ, എന്നാൽ ഓർക്കുക,നിങ്ങളുടെ നുണകൾക്കു മുന്നിൽ ഞാൻ തല കുനിക്കില്ല. അവസാനം ദൈവം നീതി പുലർത്തും”.- എന്നും ബാല കുറിച്ചു.

നിയമത്തിന്റെ പേരിൽ കഴിഞ്ഞ പത്ത് വർഷമായി ചിലർ തന്നെ നിരന്തരം ഉപദ്രവിക്കുകയാണെന്നും, ഇപ്പോഴും കേസും കോടതിയുമായി വേട്ടയാടൽ തുടരുകയാണെന്നും താരം മുൻപ് വെളിപ്പെടുത്തിയിരുന്നു. മുൻ വിവാഹവുമായി ബന്ധപ്പെട്ട കേസിലാണ് താരത്തിന്റെ ഫോൺ പിടിച്ചുവച്ചിരുന്നതെന്നാണ് സൂചന.

ഫോൺ കാണിച്ചു കൊണ്ടാണ് ബാല കോടതിയിൽ നിന്നും ഇറങ്ങിവരുന്നത്. ഒപ്പം ബാലയുടെ അഭിഭാഷകരുമുണ്ട്. കുറച്ച് വൈകിയെങ്കിലും ന്യായം ജയിച്ചുവെന്നും ബാല വിഡിയോയിൽ പറയുന്നുണ്ട്.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags