Vazhchayugam

Live News

“ഇനിയെങ്കിലും ആളുകൾ എന്നെയൊരു മനുഷ്യനായി കാണട്ടെ”; ചോറ്റാനിക്കരയിലെ നൃത്തത്തിന് ശേഷം കണ്ണീരണിഞ്ഞ് ജാസി

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

രമ്യ ഹരിദാസ് എത്തിയില്ല, ബിന്ദുകൃ‌ഷ്ണയുടെ ഭർത്താവ് കെഎസ്ആർടിസി ബസ് ഫ്ലാഗ് ഓഫ് ചെയ്തു; വിവാദം

“അന്ന എന്നൊരു സിനിമ ഞാൻ കമ്മിറ്റ് ചെയ്തിട്ടില്ല, അങ്ങനെയൊരു പേര് പോലും കേട്ടിട്ടില്ല”; അരവിന്ദ് സ്വാമി

യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ഒമ്പത് മന്ത്രിമാർ വിദേശയാത്ര നടത്തി; ഔദ്യോഗിക സന്ദർശനം ഒന്നു മാത്രം, ബാക്കിയെല്ലാം വ്യക്തിപരം

എല്‍എല്‍ബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; വരുന്ന അധ്യയന വര്‍ഷം മുതല്‍ മാറ്റം

28.3°C
  • Kottayam
October 14, 2026
Follow Us:
VazhchayugamBlogEntertainment“അന്ന എന്നൊരു സിനിമ ഞാൻ കമ്മിറ്റ് ചെയ്തിട്ടില്ല, അങ്ങനെയൊരു പേര് പോലും കേട്ടിട്ടില്ല”; അരവിന്ദ് സ്വാമി

“അന്ന എന്നൊരു സിനിമ ഞാൻ കമ്മിറ്റ് ചെയ്തിട്ടില്ല, അങ്ങനെയൊരു പേര് പോലും കേട്ടിട്ടില്ല”; അരവിന്ദ് സ്വാമി

വർഷങ്ങൾക്ക് മുൻപ് ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങാനിരുന്ന സിനിമയാണ് അന്ന. അടുത്തിടെ പുറത്തിറങ്ങിയ യവനകഥയിൽ നിന്ന് വന്ന ഇടയകന്യകേ എന്ന ഗാനത്തിന് പിന്നാലെയാണ് അന്നയെന്ന ചിത്രത്തെക്കുറിച്ച് വീണ്ടും ചർച്ചകളുയർന്നത്. അരവിന്ദ് സ്വാമിയായിരുന്നു ചിത്രത്തിലെ നായകൻ. ഇപ്പോഴിതാ അന്നയെക്കുറിച്ച് സംസാരിക്കുകയാണ് അരവിന്ദ് സ്വാമി.

താൻ അന്ന എന്ന പേരിൽ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ലെന്നാണ് അരവിന്ദ് സ്വാമി പറയുന്നത്. തന്‍റെ പേര് പറഞ്ഞ് ആരാണ് അന്ന എന്ന സിനിമയിലെ നിർമാതാക്കളെ സമീപിച്ചതെന്ന് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. നടനായ രാംകുമാറിന്‍റെ ട്രൂലി റാം എന്ന പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് അരവിന്ദ് സ്വാമിയുടെ പ്രതികരണം.

“ഞാൻ ആ സിനിമയുടെ പേര് പോലും കേട്ടിട്ടില്ല. എന്തെങ്കിലും കമ്മ്യൂണിക്കേഷൻ പ്രശ്നമാവാനാണ് സാധ്യത. ആ സമയത്ത് ഞാൻ ഇൻഡസ്ട്രിയിൽ പുതിയ ആളായിരുന്നു. അവരോട് ഇനി ആരെങ്കിലും കള്ളം പറഞ്ഞതാണോ അതോ ഇനി അവർ ഞാൻ ചെയ്യുമെന്ന് കരുതി പറഞ്ഞതാണോ എന്ന് അറിയില്ല. എന്തായാലും ഞാൻ അങ്ങനെയൊരു സിനിമ കമ്മിറ്റ് ചെയ്തിട്ടില്ല, അഭിനയിച്ചിട്ടുമില്ല’, എന്നാണ് അരവിന്ദ് സ്വാമിയുടെ പ്രതികരണം.

30 വർഷം മുൻപ് മുടങ്ങിപ്പോയ അന്ന വീണ്ടും വെള്ളിത്തിരയിലെത്തിക്കുമെന്ന് മലയാള സിനിമ നിർമാതാവ് ടോമിച്ചൻ മുളകുപാടം വീണ്ടും വെള്ളിത്തിരയിലെത്തിക്കുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എൻ. മോഹനന്‍റെ തിരക്കഥയാണ് അന്ന എന്ന സിനിമ. കാലാനുസൃതമായ മാറ്റങ്ങളോടെയാണ് അവതരിപ്പിക്കാനൊരുങ്ങുകയാണെന്നാണ് ടോമിച്ചൻ വെളിപ്പെടുത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags