Vazhchayugam

Live News

“ഇനിയെങ്കിലും ആളുകൾ എന്നെയൊരു മനുഷ്യനായി കാണട്ടെ”; ചോറ്റാനിക്കരയിലെ നൃത്തത്തിന് ശേഷം കണ്ണീരണിഞ്ഞ് ജാസി

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

രമ്യ ഹരിദാസ് എത്തിയില്ല, ബിന്ദുകൃ‌ഷ്ണയുടെ ഭർത്താവ് കെഎസ്ആർടിസി ബസ് ഫ്ലാഗ് ഓഫ് ചെയ്തു; വിവാദം

“അന്ന എന്നൊരു സിനിമ ഞാൻ കമ്മിറ്റ് ചെയ്തിട്ടില്ല, അങ്ങനെയൊരു പേര് പോലും കേട്ടിട്ടില്ല”; അരവിന്ദ് സ്വാമി

യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ഒമ്പത് മന്ത്രിമാർ വിദേശയാത്ര നടത്തി; ഔദ്യോഗിക സന്ദർശനം ഒന്നു മാത്രം, ബാക്കിയെല്ലാം വ്യക്തിപരം

എല്‍എല്‍ബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; വരുന്ന അധ്യയന വര്‍ഷം മുതല്‍ മാറ്റം

28.3°C
  • Kottayam
October 14, 2026
Follow Us:
VazhchayugamBlogKeralaസിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ അന്വേഷണത്തിന് രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ച് വിജിലന്‍സ് ഡയറക്ടര്‍. രണ്ട് എസ്പിമാരാകും അന്വേഷണം നടത്തുക. ഡിഐജി തോംസണ്‍ ജോസിനാകും അന്വേഷണ മേല്‍നോട്ട ചുമതല. ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങി.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉള്‍പ്പെട്ട ആദ്യ കേസ് എസ്പി ഇ എല്‍ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷിക്കുക. മുന്‍മന്ത്രി പി എ മുഹമ്മദ് റിയാസ് ഉള്‍പ്പെട്ട കള്ളപ്പണ- ഹവാല ഇടപാടു കേസ് എസ്പി ബാലകൃഷ്ണന്‍ അന്വേഷിക്കും. അഴിമതി തടയല്‍ നിയമപ്രകാരം എടുത്ത രണ്ടു കേസിലും പിണറായി വിജയന്റെ മകള്‍ വീണ രണ്ടാം പ്രതിയാണ്.

കോഴിക്കോടും തിരുവനന്തപുരവും കേന്ദ്രീകരിച്ച് എസ്‌ഐടികള്‍ അന്വേഷണം നടത്തും. സിഎംആര്‍എല്‍ അഴിമതി കേസില്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രണ്ട് എഫ്‌ഐആറുകള്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇഡി കത്തില്‍ കേസെടുക്കാന്‍ ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയന്‍ നല്‍കിയ ഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ച് അന്വേഷണത്തിന് സ്റ്റേ നല്‍കിയിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags