Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogNationalഡൽഹി പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകർക്കു നേരെ ലൈംഗിക അതിക്രമം

ഡൽഹി പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകർക്കു നേരെ ലൈംഗിക അതിക്രമം

ന്യൂഡൽഹി: ഒക്റ്റോബർ 3-ന് ന്യൂഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ തങ്ങളെ പൊലീസുകാർ ലൈംഗികമായി ആക്രമിച്ചെന്ന മൂന്ന് വനിതാ മാധ്യമപ്രവർത്തകരുടെ പരാതി ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. കമല മാർക്കറ്റിലെ ക്രൈംബ്രാഞ്ച് യൂണിറ്റാണ് കേസ് അന്വേഷിക്കുക. പ്രതിഷേധത്തിനിടെയുണ്ടായ അടിയന്തര ക്രമസമാധാന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ന്യൂഡൽഹി ജില്ലാ പൊലീസ് പരാതികൾ സ്വീകരിച്ചത്.

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയുമായി (SIR) ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രക്ഷോഭങ്ങൾക്കിടയിലാണ് സംഭവങ്ങൾ. പ്രതിഷേധ പ്രകടനത്തിനിടയിൽ ജന്തർമന്തറിലും പരിസരത്തുമായി ശനിയാഴ്ച ഏകദേശം 150-ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധത്തിനിടെ വനിതാ സമരക്കാർക്കും മാധ്യമപ്രവർത്തകർക്കും അഭിഭാഷകർക്കും നേരെ പൊലീസിന്‍റെ കൈയേറ്റമുണ്ടായതായും ആരോപണമുണ്ട്.

അതേസമയം, സ്വതന്ത്ര മാധ്യമപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന എസിപി വിവേക് ​​ഭഗതിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറായില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ് ആരോപിച്ചു. കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ മാധ്യമപ്രവർത്തകരും പ്രതിഷേധക്കാരും സ്റ്റേഷനിലേക്ക് തിരികെ പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ ഒക്റ്റോബർ 10-ന് ഡൽഹി ജന്തർമന്തറിൽ വീണ്ടും സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ പ്രഖ്യാപിച്ചു. മുംബൈ ശിവാജി പാർക്കിൽ നടന്ന പ്രകടനത്തിന് പിന്നാലെയാണ് ഡൽഹിയിലും പുതിയ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസിന്‍റെ നടപടികളും അന്വേഷണത്തിന്‍റെ നിരീക്ഷണത്തിലാണ്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags