Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKeralaവയലാര്‍ അവാര്‍ഡ് ആര്‍ രാജശ്രീയുടെ ആത്രേയകത്തിന്

വയലാര്‍ അവാര്‍ഡ് ആര്‍ രാജശ്രീയുടെ ആത്രേയകത്തിന്

തിരുവനന്തപുരം: അമ്പതാമത് വയലാര്‍ അവാര്‍ഡ് ആര്‍ രാജശ്രീയുടെ ആത്രേയകം നോവലിന്. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവുമുള്‍പ്പെടുന്നതാണ് പുരസ്‌കാരം. ഒ വി ഉഷ, സുഭാഷ് ചന്ദ്രന്‍, വി വിജയകുമാര്‍ എന്നിവരാണ് അവാര്‍ഡ് നിര്‍ണയ ജൂറിയില്‍ ഉണ്ടായിരുന്നത്. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റാണ് അവര്‍ഡ് പ്രഖ്യാപിച്ചത്.

സമകാലിക സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട നോവലുകളില്‍ ഒന്നായിരുന്നു ആത്രേയകം. പുരസ്‌കാര നേട്ടത്തില്‍ ഒരുപാട് സന്തോഷമെന്ന് ആര്‍ രാജശ്രീ പ്രതികരിച്ചു. എഴുത്ത് നിര്‍ത്തിയിട്ട് പിന്നീട് തിരിച്ചുവന്ന ഒരാളാണ് താന്‍, തന്നേ പോലുള്ളവര്‍ക്ക് രണ്ടാമൂഴം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ പുരസ്‌കാരമെന്നും ആര്‍ രാജശ്രീ പറഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവില്‍ ജനിച്ച ആര്‍ രാജശ്രീ ‘കല്യാണിയെന്നും ദാക്ഷായിണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത’ എന്ന നോവലിലൂടെയാണ് ശ്രദ്ധേയയായത്. ഈ നോവലിന് 2021-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. നായികാ നിര്‍മിതി, വഴിയും പൊരുളും, അപസര്‍പ്പകാഖ്യാനങ്ങള്‍: ഭാവനയും രാഷ്ട്രീയവും, കൃഷ്ണനുവേണ്ടിയുണ്ടായ പെണ്ണുങ്ങള്‍ എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍. ഈ മാസം 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പുരസ്‌കാരം സമര്‍പ്പിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags