Vazhchayugam

Live News

പൊലീസ് ജീപ്പ് തടഞ്ഞു, യുട്യൂബറെ ആക്രമിക്കാന്‍ ശ്രമം; ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തില്‍ ആക്രമണം, ദൃശ്യങ്ങള്‍ പുറത്ത്

മഹാരാജാസിലെ പ്രതിഷേധം: പരിപാടിയിൽ പ്രശ്നമുണ്ടാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം;സമരം ജനാധിപത്യ രീതിയിലാവണം; മന്ത്രി റോജി എം ജോൺ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് നാളെ മുതൽ മഴ; മഞ്ഞ അലർട്ട്

എം എ യൂസഫലിക്കെതിരായ വ്യജ പ്രചരണം: മാപ്പ് പറഞ്ഞ് വിദ്വേഷ യൂട്യൂബര്‍ ഷാജന്‍ സ്കറിയ

‘സൈബർ ലോകത്ത് ഒളിയമ്പെയ്യുന്ന ഒരുപാട് പേരുണ്ട്, മുഖം ഉള്ളവരും ഇല്ലാത്തവരും ഉണ്ട്; സൈബർ കുറ്റകൃത്യത്തെ സൈബർ സുരക്ഷ കൊണ്ട് പ്രതിരോധിക്കുക’: മമ്മൂട്ടി

RCCയിൽ 9 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ചികിത്സാപ്പിഴവ് തന്നെ; പത്തോളജി ലാബ് റിപ്പോർട്ട് പുറത്ത്

28.3°C
  • Kottayam
October 31, 2026
Follow Us:
VazhchayugamBlogKerala‘വൈദ്യുതി ഉപഭോഗം പരമാവധി കുറച്ചു സഹകരിക്കണം’; പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് KSEB

‘വൈദ്യുതി ഉപഭോഗം പരമാവധി കുറച്ചു സഹകരിക്കണം’; പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് KSEB

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി. പീക്ക് സമയത്ത് 800 മുതൽ900 മെഗാവാട്ട് വൈദ്യുതി ലഭ്യതയിൽ കുറവുണ്ട്. ഉപഭോക്താക്കൾ വൈകിട്ട് 6 മുതൽ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ചു സഹകരിക്കണമെന്നാണ് കെഎസ്ഇബി അഭ്യർത്ഥന. അതേസമയം വൈദ്യുതി നിയന്ത്രണത്തിൽ പ്രതിഷേധം ശക്തമായതോടെ സമയം മുൻകൂട്ടി അറിയിക്കുവാനുള്ള സംവിധാനം അതിവേഗത്തിൽ തയ്യാറാക്കാനാണ് കെഎസ്ഇബിയുടെ നീക്കം.

സംസ്ഥാനത്ത് പൂർണ്ണമായും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിലും, വരും ദിവസങ്ങളിൽ ഉണ്ടായേക്കാവുന്ന വൈദ്യുതി തടസ്സത്തിന്റെ ദൈർഘ്യം പരമാവധി കുറയ്ക്കാനാകും എന്ന വിലയിരുത്തലാണ് വൈദ്യുതി വകുപ്പ്. പവർക്കട്ട് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് എൽഡിഎഫ്. മേഖലാ കമ്മിറ്റികൾ കേന്ദ്രീകരിച്ച് ഇന്ന് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി ലഭിക്കാത്തതും പ്രതിസന്ധിക്ക് കാരണം. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇബിയിൽ ഇന്ന് യോഗം ചേരും. വൈദ്യുതമന്ത്രിയും ഉദ്യോഗസ്ഥരും അടക്കമുള്ളവർ പങ്കെടുക്കും. ഒരു ദിവസത്തെ ആകെ ഉപഭോഗം 100 ദശലക്ഷം യൂണിറ്റിലേക്ക് അടുക്കാനുള്ള സാധ്യതയുണ്ടെന്നും കെഎസ്ഇബി വിലയിരുത്തുന്നു. അന്തരീക്ഷ താപനില വലിയ രീതിയിൽ ഉയർന്നതും മഴ മാറി നിൽക്കുന്നതും വൈദ്യുതി ഉപഭോഗം കൂട്ടാൻ ഇടയാക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags