Vazhchayugam

Live News

28.3°C
  • Kottayam
October 31, 2026
Follow Us:
VazhchayugamBlogSpecialതലമുറകളെ സ്വാധീനിക്കുന്ന വിപ്ലവവീര്യം, തെരുവുകളെ ചുവപ്പിച്ച നായകൻ; 100 ഫിദൽ വർഷങ്ങൾ

തലമുറകളെ സ്വാധീനിക്കുന്ന വിപ്ലവവീര്യം, തെരുവുകളെ ചുവപ്പിച്ച നായകൻ; 100 ഫിദൽ വർഷങ്ങൾ

ഐതിഹാസിക പോരാട്ടത്തിലൂടെ ക്യൂബയെ വിമോചിപ്പിച്ച പോരാളി, വിപ്ലവാനന്തരം പതിറ്റാണ്ടുകൾ പതറാതെ രാജ്യത്തെ നയിച്ച നായകൻ, അമേരിക്കയുടെ തിട്ടൂരങ്ങളെ കൂസാത്ത കാസ്ട്രോ, ക്യൂബൻ തെരുവകളെ തീപിടിപ്പിച്ച ആ ചുവന്ന നക്ഷത്രം, ഫിദൽ അലഹാന്ദ്രോ കാസ്ട്രോ റൂസിന്റെ നൂറാം ജന്മദിനമാണ് ഇന്ന്.

സ്വതന്ത്ര്യത്തിനും സാഹോദര്യത്തിനുമായി നിലകൊള്ളുന്ന ഏതൊരു മനുഷ്യനും ആവേശം പകരുന്നതാണ് ഫിദലിന്റെ ഐതിഹാസിക ജീവിതം. അമേരിക്കയോട് നേരിട്ട് ഏറ്റുമുട്ടാൻ തയ്യാറായ ധൈര്യത്തിന്റെ പേര് കൂടിയാണ് കാസ്ട്രോ. 1959-ൽ ക്യൂബൻ വിപ്ലവത്തിലൂടെ അധികാരത്തിലെത്തിയ കാസ്ട്രോ, അമേരിക്കൻ സാമ്പത്തിക-രാഷ്ട്രീയ സ്വാധീനത്തിൽ നിന്ന് തന്റെ രാജ്യത്തെ അടർത്തിമാറ്റാൻ ശ്രമിച്ചു. അമേരിക്കൻ കമ്പനികളുടെ സ്വത്തുക്കൾ ദേശീയവൽക്കരിച്ചു. സോവിയറ്റ് യൂണിയനുമായി അടുപ്പം സ്ഥാപിച്ചു.

അമേരിക്കയുടെ സാമ്പത്തിക ഉപരോധം തുടർന്നു. കാസ്ട്രോയെ താഴെയിറക്കാൻ അണിയറയിൽ പല തന്ത്രങ്ങളും മെനയപ്പെട്ടു. പക്ഷേ അവയൊന്നും ആ തീനാളത്തെ കെടുത്താൻ മതിയായിരുന്നില്ല. ക്യൂബയുടെ പരമാധികാരം എന്ന ആശയമായിരുന്നു അമേരിക്കൻ ഉപരോധത്തിനിടയിലും കാസ്ട്രോ മുന്നോട്ടുവച്ചത്. ഒരു രാജ്യത്തിന്റെ രാഷ്ട്രീയ സംവിധാനം എങ്ങനെയായിരിക്കണമെന്ന് പുറത്തുനിന്നുള്ള ഒരു ശക്തിയും തീരുമാനിക്കരുതെന്ന് അടിയുറച്ച് നിന്നു. ഏതൊരു ചെറിയ രാജ്യത്തിന്റെ നേതാവിനും ലോക രാഷ്ട്രീയത്തിൽ എത്ര വലിയ സ്വാധീനം ചെലുത്താനാകുമെന്ന് തന്റെ ജീവിതംകൊണ്ട് കാസ്ട്രോ തെളിയിച്ചു.

എല്ലാ മനുഷ്യരും തുല്യരായി ജീവിക്കുന്ന സമത്വ സുന്ദരമായ ലോകമായിരുന്നു കാസ്ട്രോയുടെ സ്വപ്നം. അതിനായി ജീവിതം മുഴുവൻ ആ ധീരവിപ്ലവകാരി പോരാടി. മനുഷ്യസ്നേഹിയായ വിപ്ലവകാരി എന്ന് ലോകം ഫിദൽ കാസ്ട്രോയെ രേഖപ്പെടുത്തിയത് വെറുതെയല്ല.

സാമ്രാജ്യത്വ അധിനിവേശങ്ങൾക്കെതിരെ ഫിദൽ എന്നും ശബ്ദമുയർത്തി. അമേരിക്കയുടെ എതിർപ്പുകളെയും ഉപരോധങ്ങളെയും മറികടന്നാണ് കാസ്ട്രോ കമ്മ്യൂണിസ്റ്റ് ക്യൂബയെ പുരോഗതിയിലേക്ക് നയിച്ചത്. തൊഴിലാളിവർഗ സമരപോരാട്ടങ്ങളിൽ സാർവ്വദേശീയ ഐക്യം രൂപപ്പെടുത്താൻ കാസ്ട്രോ ശ്രമിച്ചു. മനുഷ്യവിരുദ്ധ വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ നിരന്തരം ശബ്ദമുയർത്തി. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും വിമോചന പോരാട്ടങ്ങൾക്ക് ശക്തിപകരാൻ ആ ജീവിതത്തിനായി, ലോകത്തെവിടെയുമുള്ള വിപ്ലവ പോരാട്ടങ്ങൾക്കും കാസ്ട്രോയുടെ ജീവിതം ഊർജം പകർന്നു.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags