Vazhchayugam

Live News

പൊലീസ് ജീപ്പ് തടഞ്ഞു, യുട്യൂബറെ ആക്രമിക്കാന്‍ ശ്രമം; ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തില്‍ ആക്രമണം, ദൃശ്യങ്ങള്‍ പുറത്ത്

മഹാരാജാസിലെ പ്രതിഷേധം: പരിപാടിയിൽ പ്രശ്നമുണ്ടാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം;സമരം ജനാധിപത്യ രീതിയിലാവണം; മന്ത്രി റോജി എം ജോൺ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് നാളെ മുതൽ മഴ; മഞ്ഞ അലർട്ട്

എം എ യൂസഫലിക്കെതിരായ വ്യജ പ്രചരണം: മാപ്പ് പറഞ്ഞ് വിദ്വേഷ യൂട്യൂബര്‍ ഷാജന്‍ സ്കറിയ

‘സൈബർ ലോകത്ത് ഒളിയമ്പെയ്യുന്ന ഒരുപാട് പേരുണ്ട്, മുഖം ഉള്ളവരും ഇല്ലാത്തവരും ഉണ്ട്; സൈബർ കുറ്റകൃത്യത്തെ സൈബർ സുരക്ഷ കൊണ്ട് പ്രതിരോധിക്കുക’: മമ്മൂട്ടി

RCCയിൽ 9 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ചികിത്സാപ്പിഴവ് തന്നെ; പത്തോളജി ലാബ് റിപ്പോർട്ട് പുറത്ത്

28.3°C
  • Kottayam
October 31, 2026
Follow Us:
VazhchayugamBlogKeralaKeralaഎന്‍ജിന്‍ തകരാറിലായി റോ റോ കടലിലേക്ക് ഒഴുകി; കൊച്ചുകുട്ടികളടക്കം 50 യാത്രക്കാരെ രക്ഷപ്പെടുത്തി ഫിഷറീസ് സംഘം

എന്‍ജിന്‍ തകരാറിലായി റോ റോ കടലിലേക്ക് ഒഴുകി; കൊച്ചുകുട്ടികളടക്കം 50 യാത്രക്കാരെ രക്ഷപ്പെടുത്തി ഫിഷറീസ് സംഘം

കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം യാത്രക്കാരെ രക്ഷപ്പെടുത്തി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്ക് പോയ റോ റോ സര്‍വീസിന്റെ എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്നാണ് കപ്പല്‍ച്ചാലിലൂടെ റോ റോ കടലിലേക്ക് ഒഴുകിപ്പോയത്.

വൈപ്പിന്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ സമയോചിതമായ ഇടപെടലില്‍ എല്ലാവരെയും സുരക്ഷിതമായി കരയ്ക്കെത്തിച്ചതോടെ വന്‍ ദുരന്തം ഒഴിവായി. എന്‍ജിന്‍ പ്രവര്‍ത്തനരഹിതമായതോടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയെ ഫിഷറീസ് പട്രോള്‍ ബോട്ടും സംഘവും ചേര്‍ന്ന് പിന്തുടര്‍ന്ന് വടംബന്ധിച്ച് സുരക്ഷിതമായി തീരത്തേക്ക് അടുപ്പിക്കുകയായിരുന്നു.
കെഎസ്‌ഐഎന്‍സിയുടെ ഉടമസ്ഥതയിലുള്ള റോ റോ സര്‍വീസാണ് അപകടത്തില്‍പ്പെട്ടത്.

സംഭവസമയത്ത് ഒമ്പത് കാറുകളും ഒരു ട്രാവലറും അമ്പതോളം ബൈക്കുകളും 50-ഓളം യാത്രക്കാരും റോ റോയില്‍ ഉണ്ടായിരുന്നു. ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥരായ സബ് ഇന്‍സ്പെക്ടര്‍ ഷിജു, സിവില്‍ പൊലീസ് ഓഫീസര്‍ വിഷ്ണു സി കെ, ബോട്ട് സ്രാങ്ക് അജയന്‍, ഡ്രൈവര്‍ ഷാജി, സീ റെസ്‌ക്യൂ ഗാര്‍ഡ്മാരായ ഷെല്ലന്‍, ഉദയന്‍, വിനു, ജിപ്സണ്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags