Vazhchayugam

Live News

മമ്മൂക്ക ഞങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ഞങ്ങളെ കേള്‍ക്കുകയും ചെയ്തു; കൂടിക്കാഴ്ച ഇടതുപക്ഷത്തിന് ലഭിച്ച അംഗീകാരം; ചിന്താ ജെറോം

‘കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ ബാധിച്ച് മരിച്ച ആര്‍ക്കും റെംഡെസിവിര്‍ മരുന്ന് നല്‍കിയിട്ടില്ല’; ആരോഗ്യമന്ത്രിയെ തള്ളി ഡോക്ടര്‍ അനൂപ് കുമാര്‍

നിപ ബാധിതര്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്‌തോ എന്ന സംശയം ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി

വയറ്റിലെ സൂക്ഷ്മജീവികളും പാര്‍ക്കിന്‍സണ്‍സ് രോഗവും തമ്മില്‍ ബന്ധമുണ്ടോ?നിര്‍ണായക കണ്ടെത്തലുമായി കുസാറ്റും ശ്രീചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടും

കൊച്ചി മെട്രോയ്ക്ക് ദേശീയ പുരസ്കാരം

ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ അട്ടിമറി, ബോധപൂര്‍വം ചോദ്യങ്ങള്‍ ഒഴിവാക്കിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; PSCയിലെ 10 അംഗങ്ങള്‍ക്ക് ഇന്ന് നോട്ടീസ്

28.3°C
  • Kottayam
October 30, 2026
Follow Us:
VazhchayugamBlogKeralaKeralaആരോപണവിധേയന് സ്ഥാനക്കയറ്റം നൽകാൻ എന്താണ് ഇത്ര തിടുക്കം?: എസ്. ശ്രീജിത്തിന്റെ കാര്യത്തിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ആരോപണവിധേയന് സ്ഥാനക്കയറ്റം നൽകാൻ എന്താണ് ഇത്ര തിടുക്കം?: എസ്. ശ്രീജിത്തിന്റെ കാര്യത്തിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: എഡിജിപി എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാനുള്ള സംസ്ഥാന സര്‍ക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കമെന്ന് ഹൈക്കോടതി ചോദിച്ചു. എഡിജിപി എസ് ശ്രീജിത്തിനെ ഡിജിപിയായി നിയമിക്കുമ്പോള്‍ വിജിലന്‍സ് ക്ലിയറന്‍സ് വേണമെന്നും എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

എസ് ശ്രീജിത്തിനെതിരായ രണ്ട് ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സര്‍ക്കാര്‍ തിടുക്കത്തില്‍ തീരുമാനമെടുത്തതെന്നും കോടതി ചൂണ്ടിക്കാട്ടി. അനുമതിയില്ലാതെയുള്ള വിദേശയാത്രാ കേസിലും ബോഡി ബില്‍ഡര്‍മാരുടെ നിയമന കേസിലും എസ് ശ്രീജിത്തിന് വിജിലന്‍സ് ക്ലിയറന്‍സ് ഇതുവരെയും ലഭിച്ചിട്ടില്ല. ഈ രണ്ട് കേസുകളും ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോഴാണ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. നിര്‍ദേശങ്ങള്‍ പാലിക്കാത്തതില്‍ ഹൈക്കോടതി കടുത്ത അതൃപ്തിയാണ് അറിയിച്ചത്.

എഡിജിപി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാന്‍ തീരുമാനിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങാനിരിക്കെയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായത്. ഡിജിപി റാങ്കിലുള്ള ഫയര്‍ഫോഴ്സ് മേധാവി നിതിന്‍ അഗര്‍വാള്‍ വിരമിച്ചതിന് പിന്നാലെയാണ് എസ് ശ്രീജിത്തിനെ ഡിജിപി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. നിതിന്‍ അഗര്‍വാള്‍ വിരമിച്ച ഒഴിവിലേക്ക് തൊട്ടടുത്ത എഡിജിപിക്കാണ് പ്രൊമോഷന്‍ ലഭിക്കുക. അങ്ങനെയെങ്കില്‍ സുരേഷ് രാജ് പുരോഹിതാണ് ഈ സ്ഥാനത്തേക്ക് വരേണ്ടത്. എന്നാല്‍ അദ്ദേഹം നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണുള്ളത്.

തൊട്ടുപിന്നില്‍ നില്‍ക്കുന്നത് എം ആര്‍ അജിത്കുമാറാണ്. പക്ഷേ ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസുമായി ബന്ധപ്പെട്ട് എം ആര്‍ അജിത്കുമാര്‍ സസ്പെന്‍ഷനിലാണ്. ഈ സാഹചര്യത്തിലാണ് അടുത്ത മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എസ് ശ്രീജിത്തിനെ സര്‍ക്കാര്‍ തെരഞ്ഞെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags