
നിപ ബാധിതര്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്‌തോ എന്ന സംശയം ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി
കോഴിക്കോട്: സംസ്ഥാനത്ത് നിപ ബാധിതര്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്‌തോ എന്ന സംശയം ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി കെ മുരളീധരന്‍. സര്‍ക്കാരിന് മുന്‍വിധി ഇല്ലെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍നടപടി എന്നും കെ മുരളീധരന്‍ പറഞ്ഞു.
റെംഡെസിവിര്‍ മരുന്ന് ഉപയോഗിച്ചിരുന്നുവെന്നും അത് എങ്ങനെയാണ് ഉപയോഗിച്ചത് എന്നുള്ളതിനെ കുറിച്ചാണ് ഇപ്പോള്‍ തര്‍ക്കമെന്നും മന്ത്രി പറഞ്ഞു. ഇതില്‍ ഒരു വിവാദത്തിലേക്ക് ഇല്ല. ഇന്നലെ നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടിനേക്കാള്‍ കൂടുതല്‍ എന്തെങ്കിലും പറയാന്‍ വിദഗ്ധസമിതിയുടെ ആധികാരികമായിട്ടുള്ള റിപ്പോര്‍ട്ട് കിട്ടിണം. അതിനുശേഷമായിരിക്കും മറ്റ് നടപടികള്‍. ആരോഗ്യവകുപ്പിന്റെ ഉത്തരവാദിത്തപ്പെട്ടവര്‍ നല്‍കുന്ന റിപ്പോര്‍ട്ടാണ് നിയമസഭയില്‍ വയ്ക്കുക.
അല്ലാതെ മന്ത്രി തോന്നിയ നിലയ്ക്ക് അല്ല വെക്കുക. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ സഭയില്‍ കാര്യങ്ങള്‍ സൂചിപ്പിച്ചത്. ഇതിനെക്കുറിച്ച് ഒരുപാട് സംശയങ്ങള്‍ സര്‍ക്കാരിനുണ്ട്. എക്‌സ്‌പെയറി ഡേറ്റ് ആയതാണോ എന്നുള്ള സംശയം ഞങ്ങള്‍ക്കുണ്ട്. ഏതായാലും അന്വേഷിച്ചിട്ടേ തീരുമാനമെടുക്കൂ – അദ്ദേഹം പറഞ്ഞു.








