Vazhchayugam

Live News

‘കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ ബാധിച്ച് മരിച്ച ആര്‍ക്കും റെംഡെസിവിര്‍ മരുന്ന് നല്‍കിയിട്ടില്ല’; ആരോഗ്യമന്ത്രിയെ തള്ളി ഡോക്ടര്‍ അനൂപ് കുമാര്‍

നിപ ബാധിതര്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്‌തോ എന്ന സംശയം ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി

വയറ്റിലെ സൂക്ഷ്മജീവികളും പാര്‍ക്കിന്‍സണ്‍സ് രോഗവും തമ്മില്‍ ബന്ധമുണ്ടോ?നിര്‍ണായക കണ്ടെത്തലുമായി കുസാറ്റും ശ്രീചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടും

കൊച്ചി മെട്രോയ്ക്ക് ദേശീയ പുരസ്കാരം

ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ അട്ടിമറി, ബോധപൂര്‍വം ചോദ്യങ്ങള്‍ ഒഴിവാക്കിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; PSCയിലെ 10 അംഗങ്ങള്‍ക്ക് ഇന്ന് നോട്ടീസ്

ഡിജിറ്റല്‍ തട്ടിപ്പുകളില്‍ ജാഗ്രതക്കുറവ് ഉണ്ടായാല്‍ ബാങ്കുകള്‍ നഷ്ടപരിഹാരം നല്‍കണം: സുപ്രീംകോടതി

28.3°C
  • Kottayam
October 30, 2026
Follow Us:
VazhchayugamBlogKeralaനീറ്റ് പരീക്ഷാ ക്രമക്കേട്: നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ സർക്കാർ

നീറ്റ് പരീക്ഷാ ക്രമക്കേട്: നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ സർക്കാർ

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിൽ നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ സർക്കാർ. ചട്ടം 118 അനുസരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ നാളെ പ്രമേയം അവതരിപ്പിക്കും. ദേശീയ പരീക്ഷാ സംവിധാനം സമഗ്രമായി പരിഷ്കരിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടും. നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യം ശക്തമായിരിക്കെയാണ് സംസ്ഥാന സർക്കാർ പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ പരീക്ഷ ഈ മാസം 21നായിരുന്നു വീണ്ടും നടത്തിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള കൊക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധവും തുടരുന്നുണ്ട്. മേയ് മൂന്നിന് നടന്ന പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 140 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടെന്നായിരുന്നു ആരോപണം ഉയർന്നത്. ഇതോടെ നീറ്റ് യു ജി പരീക്ഷ നാഷണൽ ടെസ്റ്റിംഗ് ഏജൻസി റദ്ദാക്കിയിരുന്നു.

പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ ആസൂത്രിതമായ നീക്കം നടന്നു എന്നാണ് കണ്ടെത്തൽ. ഗൂഢാലോചനയുടെ തുടക്കം നാസിക്കിൽ നിന്നാണ്. ഈ മാസം ഒന്നിന് രാജസ്ഥാനിലെ സിക്കറിൽ വ്യാപകമായി പ്രചരിച്ച മാതൃക ചോദ്യപേപ്പറിന് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം കണ്ടെത്തിയത്തോടെയാണ് ക്രമക്കേട് പുറത്തറിഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags